പ്ര​തി​രോ​ധ​മേ​ഖ​ല കൂ​ടു​ത​ൽ ക​രു​ത്തി​ലേ​ക്ക്; 84,560 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ 84,560 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി.

എ​യ​ർ ഡി​ഫ​ൻ​സ് ടാ​ക്‌​റ്റി​ക്ക​ൽ ക​ൺ​ട്രോ​ൾ റ​ഡാ​ർ, ഹെ​വി വെ​യ്റ്റ് ടോ​ർ​പ്പി​ഡോ​ക​ൾ, മീ​ഡി​യം റേ​ഞ്ച് മാ​രി​ടൈം റെ​ക്ക​ണൈ​സ​ൻ​സ് ആ​ൻ​ഡ് മ​ൾ​ട്ടി-​മി​ഷ​ൻ മാ​രി​ടൈം എ​യ​ർ​ക്രാ​ഫ്റ്റ്, ഫ്ലൈ​റ്റ് റീ​ഫ്യൂ​ല്ല​ർ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ൻ​ഡ് സോ​ഫ്റ്റ്‌​വെ​യ​ർ റേ​ഡി​യോ​ക​ൾ എ​ന്നി​വ ഡി​എ​സി അം​ഗീ​ക​രി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഭൂ​ക​മ്പ സെ​ൻ​സ​റു​ക​ളു​ള്ള പു​തു​ത​ല​മു​റ ആ​ൻ​ഡി ടാ​ങ്ക് മൈ​നു​ക​ൾ വാ​ങ്ങു​ന്ന​തി​നും കൂ​ടു​ത​ൽ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളു​ള്ള റി​മോ​ട്ട് നി​ർ​ജീ​വ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി ഇ​ന്ത്യ​ൻ നി​ർ​മി​ത ഐ​ഡി​ഡി​എം വാ​ങ്ങാ​നും കൗ​ൺ​സി​ൽ അ​നു​വാ​ദം ന​ൽ​കി.

യ​ന്ത്ര​വ​ൽ​കൃ​ത സേ​ന​യു​ടെ ദൃ​ശ്യ​രേ​ഖ​യ്‌​ക്ക​പ്പു​റ​മു​ള്ള ല​ക്ഷ്യ​ങ്ങ​ൾ താ​ണ്ടു​ന്ന​തി​നും ത​ന്ത്ര​പ​ര​മാ​യ യു​ദ്ധ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ആ​ധി​പ​ത്യ​മു​റ​പ്പി​ക്കാ​നും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങും.

2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ, പ്ര​തി​രോ​ധ മേ​ഖ​ല​യ്‌​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 6.21 ല​ക്ഷം കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. മു​ൻ വ​ർ​ഷ​ത്തെ വി​ഹി​ത​മാ​യ 5.94 ല​ക്ഷം കോ​ടി​യേ​ക്കാ​ൾ 4.72 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ഇ​ത്.

Related posts

Leave a Comment