ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ശിശുപരിപാലന അവധി സംബന്ധിച്ച് പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍.
അവിവാഹിതരോ വിധവയോ വിവാഹ മോചിതരോ ആയവരെയും അവിവാഹിതരായ രക്ഷകര്‍ത്താവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അവിവാഹിതരായ പുരുഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിശു പരിപാലന അവധി എടുക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജീവിത സൗകര്യമൊരുക്കുന്നതിനുള്ള പുരോഗമനപരമായ പരിഷ്കരണമാണിത്.
ശിശു പരിപാലന അവധിയിലുള്ളവര്‍ക്ക് ആദ്യ 365 ദിവസത്തേക്കുള്ള 100 ശതമാനം അവധി ശമ്പളവും അടുത്ത 365 ദിവസത്തേക്ക് 80 ശതമാനം അവധി ശമ്പളവും നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ശിശു പരിപാലന അവധിയിലാണെങ്കിലും ജീവനക്കാരന് ലീവ് ട്രാവല്‍ കണ്സെഷന് (എല്‍.ടി.സി) പ്രയോജനപ്പെടുത്താം.
ശിശു പരിപാലന അവധിയിലുള്ള ഒരു ജീവനക്കാരന് ബന്ധപ്പെട്ട അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ ആസ്ഥാനത്ത് നിന്ന് പുറത്തു പോകാന്‍ സാധിക്കും. നിരവധി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ പരിഷ്കരണം.