മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഞെട്ടലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. ഹിന്ദി ഹൃദയഭൂമിയിലെ അടിവേര് അറ്റതോടെ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എളുപ്പമാകില്ലെന്ന തിരിച്ചറിവിലാണ് ബിജെപി നേതൃത്വം. മറുമരുന്നിന് സമയം കിട്ടുന്നതിനാല്‍ അടുത്ത നാലുമാസത്തേക്ക് പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് ബിജെപി. മുന്നില്‍ നിന്നു നയിക്കുന്നത് മോദിയും.
വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പദ്ധതിയുടെ പേര് മിഷന് 123. ബിജെപി കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ട 123 മണ്ഡലങ്ങളില്‍ മൂര്‍ച്ചയേറിയ പ്രചാരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഈ 123 മണ്ഡലങ്ങളെ 20 ക്ലസ്റ്ററുകളായി തിരിച്ചു. ഓരോ ക്ലസ്റ്ററുകളെയും നയിക്കാന്‍ പ്രത്യേകം നേതാക്കന്മാരെയും ചുമതലപ്പെടുത്തി. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷായുടെ നിര്‍ദേശങ്ങളുമുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കേണ്ട സ്ഥലങ്ങളില്‍ മോദി നേരിട്ട് പ്രവര്‍ത്തകര്‍ പ്രചാരണത്തിനെത്തുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.
പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാനും പ്രത്യേക പദ്ധതികളുണ്ട്. അതാതു പ്രദേശങ്ങളിലെ യൂത്ത് ഐക്കണുകള്‍, കര്‍ഷകര്‍ എന്നിവരെ കണ്ടെത്തി മോദിയുടെ പ്രചാരകരാക്കാനും ലക്ഷ്യമുണ്ട്. ആദ്യമായി വോട്ട് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ‘പെഹ്ലാ വോട്ട് മോദി’ (ആദ്യത്തെ വോട്ട് മോദിക്ക്) എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഇത് ജനുവരി 12ന് ആരംഭിക്കും.