സ്പ്രിംഗ്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട് പുലിവാലു പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത തലവേദനയാവുകയാണ് മകള്‍ വീണയുടെ കമ്പനിയായ എക്‌സലോജിക്കുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങള്‍.
മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന ഐ. ടി കമ്പനി ആയ എക്സലോജികിന്റെ വെബ്സൈറ്റ് സ്പ്രിന്‍ക്ലര്‍ വിവാദത്തോടെ അപ്രത്യക്ഷമായി എന്ന് കോണ്‍ഗ്രസ് നേതാവ് പിടി തോമസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ചര്‍ച്ച സജീവമാകുന്നത്.
വീണയുടെ കമ്പനിയുടെ കണക്കുകള്‍ പങ്കുവെച്ച ആര്യന്‍ രാജ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്…
ആര്യന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
കേരള മുഖ്യന്റെ മകള്‍ നടത്തുന്ന ഐ. ടി കമ്പനി ആയ എക്സലോജികിന്റെ വെബ്സൈറ്റ് സ്പ്രിന്‍ക്ലര്‍ വിവാദത്തോടെ അപ്രത്യക്ഷമായി എന്ന വാര്‍ത്ത കണ്ടപ്പോള്‍ ആ കമ്പനിയെ കുറിച്ച് അറിയാന്‍ മിനിസ്ട്രി ഓഫ് കമ്പനി അഫായേര്‍സിന്റെ സൈറ്റില്‍ കയറിപ്പോള്‍ അതില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍ ഇവിടെ വായനക്കാരുടെ അറിവിലേക്ക് ആയി നല്കുന്നു.
അധികവും കണക്കുകള്‍ ആണ് ട്ടോ (പടം നോക്കുക).
എ.ഡി 2014ല്‍ ബാംഗ്ലൂരില്‍ സ്ഥാപിതമായ ഒരു ഐ. ടി സ്ഥാപനമാണ് എക്‌സലോജിക്. ഒരു ‘വണ്‍ പേര്‍സണ്‍ കമ്പനി’ (ഓപിസി) ആയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശ്രീമതി വീണ. ദോഷം പറയരുതല്ലോ ആദ്യമായാണ് ഒരു ഓ. പി. സി കാണുന്നത്. ഇനി ഓരോ വര്‍ഷമായി നോക്കാം:
2014-15: സ്ഥാപനം തുടങ്ങി. വരുമാനം ഒന്നും ഇല്ല. കമ്പനി ഓടാന്‍ വേണ്ട ചിലവുകള്‍ക്കായി വീണ ഫണ്ട് കൊണ്ടുവന്നു. 2015-16: വരുമാനം വന്നു തുടങ്ങി.
എങ്കിലും കനത്ത നഷ്ടം ആയതുകൊണ്ട് ധനലക്ഷ്മി ബാങ്കില്‍ നിന്നും, എംപവര്‍ ഇന്ത്യ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നും ലോണ്‍ എടുത്തു.
അമ്പതു ലക്ഷം ആണ് ബാങ്ക് വായ്പ. വായ്പ എഗ്രീമെന്റ് പ്രകാരം കമ്പനിയുടെ ‘ബുക്ക് ഡെബ്റ്റ്’ ആണ് പ്രധാന സെക്യൂരിറ്റി; അതും 40% മാര്‍ജിനില്‍.
വര്‍ഷാവസാനം വായ്പ തുക ഏകദേശം 34 ലക്ഷവും, ബുക്ക് ഡെബ്റ്റ് ഏകദേശം നാലര ലക്ഷവും. എങ്ങനെ ആണ് ബാങ്ക് വായ്പ അനുവദിച്ചത് എന്നു മനസ്സിലാകുന്നില്ല. ( പിന്നെ 25 ലക്ഷം നല്കിയ എംപവര്‍ ഇന്ത്യ എന്നത് വ്യവസായ പ്രമുഖന്‍ ശശിധരന്‍ കര്‍ത്തയുടെ സ്ഥാപനം ആണ്.) ആ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന നഷ്ടം 45 ലക്ഷം.
2016-17: ആ വര്‍ഷവും നഷ്ടം തന്നെ: ഏകദേശം 30 ലക്ഷം. വീണയും എംപവര്‍ ഇന്ത്യയും ഏകദേശം 9 ലക്ഷം വീതം ലോണ്‍ കൊണ്ടുവരുന്നു. ബാങ്ക് വായ്പ 37 ലക്ഷവും, ബുക്ക് ഡെബ്റ്റ് ഏകദേശം നാലര ലക്ഷവും.
2017-18: അങ്ങനെ കമ്പനി ലാഭത്തില്‍ ആയി. വരുമാനം ഇരട്ടിയില്‍ അധികം വര്‍ദ്ദിച്ചത് കൊണ്ട് ആ വര്‍ഷം ലാഭം പതിനേഴര ലക്ഷം!
ലാഭം വന്നത് കൊണ്ടാകണം എംപവര്‍ ഇന്ത്യയുടെ ലോണ്‍ 24 ലക്ഷത്തോളം തിരിച്ചടച്ചു. വീണയും ഇരുപതു ലക്ഷത്തോളം ലോണ്‍ കൊണ്ടുവന്നു. അങ്ങനെ സ്വന്തം കാശു കൊണ്ട് കടം കുറെ വീട്ടി.
2018-19: കമ്പനി ചെറിയ നഷ്ടത്തില്‍. ദോഷം പറയരുതല്ലോ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ശമ്പളത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടം, വലിയ പലിശ ചിലവ് ഒക്കെ മൊത്തം ചിലവ് വര്‍ദ്ധിപ്പിച്ചു.
ഇങ്ങനെ ഒക്കെ ആണെങ്കിലും മൊത്തം കണക്ക് നോക്കുമ്പോള്‍ അവിടെ ഇവിടെ ആയി എന്തൊക്കെയോ മുഴച്ചു നില്‍ക്കുന്നില്ലേ എന്നൊരു സംശയം.
1. ഇത്രയും നഷ്ടത്തിൽ പോകുന്ന ഒരു കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് എങ്ങനെ ലോൺ നല്കി? എങ്ങനെ എല്ലാ വർഷവും പുതുക്കി നല്കി?
2. കമ്പനി തുടങ്ങി രണ്ടാം വർഷം സെക്യൂരിറ്റി ഇല്ലാതെ എംപവർ ഇന്ത്യ നല്കിയ ലോൺ (കമ്പനി നിയമം ശരിക്കൊന്ന് നോക്കണം)
3. എല്ലാ വർഷവും കുറഞ്ഞു വരുന്ന “വാടക” ചിലവ്.
4. സംഗതി ഐ. ടി കമ്പനി ആണെങ്കിലും ഐ. ടി ഇൻഫ്രസ്ട്രക്ചരിൽ വളരെ ചെറിയ നിക്ഷേപം.
5.ലോൺ തുകയെ അപേക്ഷിച്ച് വളരെ വലിയ പലിശ ചിലവ്
6. അവസാന വർഷം ശമ്പള ചിലവിലെ കുതിച്ചു ചാട്ടം.
എന്തെങ്കിലും ആകട്ടെ അല്ലേ! കാര്യം സ്റ്റാർട്ട് അപ് ആണെങ്കിലും അഞ്ചു വർഷം കൊണ്ട് ഒരു കോടിയില് കൂടുതൽ വിറ്റു വരവ് ഉണ്ടാക്കിയില്ലേ. അത് തന്നെ വലിയ കാര്യം!
പിന്നെ സ്വന്തം കയ്യില് നിന്നും നാല്പത് ലക്ഷത്തോളം കമ്പനിക്കായി ഇറക്കിയിട്ടും ഉണ്ട്. ഈ വർഷം കമ്പനി ലാഭത്തില് ആകട്ടെ എന്നു പ്രാർഥിച്ച് കൊണ്ട് നിർത്തുന്നു.