തിരുവനന്തപുരം: റേഷൻ കാർഡുകൾ ഇന്നു മുതൽ എടിഎം കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലും. പുതിയ കാർഡിൽ ക്യുആർ കോഡും ബാർ കോഡും ഉണ്ടാകും.
എന്നാൽ, പുസ്തക രൂപത്തിലോ, ഇ -കാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകൾ തുടർന്നും ഉപയോഗിക്കാമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.
പുതിയ സ്മാർട്ട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. ഇതിനായി അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ പാസ് വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാം.
പുതിയ മോഡൽ കാർഡുകൾ ആവശ്യമുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കാം.