അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: കുവൈത്തിൽ ലൈസൻസിന് അപേക്ഷിക്കുന്ന ഫാർമസിയും സമീപത്തെ ഫാർമസിയും തമ്മിലുള്ള അകലം എല്ലാ ദിശകളിലും 200 മീറ്ററിൽ കുറയാതെയായിരിക്കണമെന്ന പുതിയ നിയന്ത്രണം ആരോഗ്യ മന്ത്രി അഹ്മദ് അൽ-അവധി പ്രഖ്യാപിച്ചു.
കോപ്പറേറ്റീവ് സൊസൈറ്റികൾ, കമ്യൂണിറ്റി ഹോസ്പിറ്റലുകൾ, കമ്യൂണിറ്റി മെഡിക്കൽ സെന്ററുകൾ, ഷോപ്പിംഗ് സെന്ററുകൾ, മാർക്കറ്റുകൾ എന്നിവയിൽ സ്ഥിതി ചെയ്യുന്ന ഫാർമസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്