ഇന്ത്യന് സിനിമലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം. സുശാന്തിന്റെ മരണത്തെക്കുറിച്ച് പ്രമുഖ നിരൂപകന് സുഭാഷ് ഝായുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള് ചര്ച്ചയായിരിക്കുന്നത്.
അവസാന കാലങ്ങളില് സുശാന്തിന്റെ മാനസിക നില വല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങള് പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തില് കാര്യങ്ങള് എത്തിയെന്നും ഝാ പറയുന്നു.
പുറത്തു പറഞ്ഞു കേള്ക്കുന്നതിലും എത്രയോ ഗുരുതരമായിരുന്നു കാര്യങ്ങളെന്ന് ഝാപറയുന്നു. സംവിധായകന് മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സെന്ഗുപ്ത പറഞ്ഞ ചില കാര്യങ്ങളും ഝാവെളിപ്പെടുത്തി.
ബോളിവുഡില് വീണ്ടുമൊരു പര്വീണ് ബാബി കൂടി ഉണ്ടായിരിക്കുകയാണ് എന്നാണ് സുശാന്തിന്റെ മനോനില വീണ്ടും തെറ്റിയപ്പോള് മഹേഷ് ഭട്ട് പറഞ്ഞത്.
കാമുകി റിയാ ചക്രവര്ത്തിയോട് അദ്ദേഹത്തെ വിട്ടുപോകാനും ഭട്ട് ഉപദേശിച്ചിരുന്നു. സെന്ഗുപ്ത ഇക്കാര്യം പറഞ്ഞെന്നും സുഭാഷ് ഝാ പറയുന്നു. സഡക്കിന്റെ രണ്ടാം ഭാഗത്തില് ഒരു റോളിനായി മഹേഷ് ഭട്ടിനെ സുശാന്ത് അടുത്തിടെ വന്നു കണ്ടിരുന്നുവെന്നും ജാ പറയുന്നു.
സുശാന്തിനെ ഭട്ടിന് നന്നേ പിടിക്കുകയും ചെയ്തു. സൂര്യന് കീഴെയുള്ള എന്ത് കാര്യത്തെ കുറിച്ചും സുശാന്തിന് നന്നായി അറിയാമായിരുന്നു.
ക്വാണ്ടം ഫിസിക്സിനെ കുറിച്ചൊക്കെ സുശാന്ത് നന്നായി സംസാരിക്കുമായിരുന്നു. പര്വീണ് ബാബിയിലാണ് ഇത്രയും ഊര്ജം കണ്ടിട്ടുള്ളതെന്ന് ഭട്ട് പലപ്പോഴും സുശാന്തിനെ കുറിച്ച് പറഞ്ഞിരുന്നു.
സഡക് 2 എന്ന ചിത്രത്തിനായി സുശാന്തിനെ കണ്ടപ്പോള് അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും എന്തോ കുഴപ്പമുള്ളതായി തോന്നിയതായും നിര്മാതാവ് മുകേഷ് ഭട്ടും പറഞ്ഞു.
ടൈംസ് നൗവിന് നല്കിയ അഭിമുഖത്തിലാണ് മുകേഷ് ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് തോന്നി എന്നാണ് മുകേഷ്ഭട്ടിന്റെ പ്രതികരണം.
നിരവധി തവണ സുശാന്തിനെ കണ്ടിരുന്നുവെന്നും അദ്ദേഹം ആഷിക്കി-2വിനായി തങ്ങളുടെ ഓഫീസില് എത്തിയിരുന്നെങ്കിലും അത് നടന്നില്ലെന്ന് മുകേഷ് ഭട്ട് പറയുന്നു.
‘ ഞങ്ങള് സഡക് 2 ആരംഭിക്കുമ്പോള് ആലിയയും മഹേഷ് ഭട്ടും പറഞ്ഞു, ‘സുശാന്ത് വളരെ ശ്രദ്ധാലുവാണെന്ന്. അദ്ദേഹം വന്നു എന്നെ കണ്ടു, ഞങ്ങള് ഒരു മണിക്കൂറോളം വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുവെന്ന്’ മുകേഷ് ഭട്ട് പറയുന്നു.
സുശാന്തിന് എന്തൊക്കെയോ പ്രശ്നങ്ങള് ഉള്ളതായി തനിക്ക് തോന്നിയുന്നെന്നും ഏകദേശം ഒന്നരവര്ഷം മുമ്പായിരുന്നു തങ്ങളുടെ അവസാന കൂടിക്കാഴ്ചയെന്നും പറഞ്ഞ മുകേഷ് ഭട്ട് പഴയകാല നടി പര്വീണ് ബാബിയുടെ വഴിയേ സുശാന്ത് പോകുമോയെന്ന് താന് ഭയപ്പെട്ടിരുന്നുവെന്നും പറയുന്നു.
‘പര്വീണ് ബാബിക്കൊപ്പമാണ് ഞാന് എന്റെ കരിയര് ആരംഭിച്ചത്. സ്കീസോഫ്രീനിയയുടെ ഇരയായിരുന്നു അവര്. സുശാന്തിന്റെ മരണത്തില് തനിക്ക് ഞെട്ടല് ഉണ്ടായില്ലെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് തോന്നിയിരുന്നു’ എന്നും മുകേഷ് ഭട്ട് പറഞ്ഞു.
സുശാന്ത് ഇതിനു മുമ്പേ ജീവന് അവസാനിപ്പിക്കുമായിരുന്നുവെന്ന് സുഭാഷ് ഷാ പറയുന്നു. കാമുകി റിയാ ചക്രവര്ത്തിയുടെ കരുതലാണ് ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ച് നിര്ത്തിയത്.
സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകള് കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയത് റിയയായിരുന്നു.
എന്നാല് പിന്നീട് ഈ മരുന്നുകളെല്ലാം സുശാന്ത് അവസാനിപ്പിച്ചു. ഈ മരുന്ന് ഇല്ലാതായതോടെയാണ് സുശാന്തിന്റെ നില മോശമായതും, അദ്ദേഹം ആത്മഹത്യ ചെയ്തതും.
ഇവരുടെ ബന്ധം വേര്പിരിയാന് കാരണവും ഇക്കാരണങ്ങളായിരുന്നുവെന്ന് ഝാ പറയുന്നു. സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള് കേള്ക്കാന് തുടങ്ങിയിരുന്നു.
അവസാന ഒരുവര്ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്ന സുശാന്ത് അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല. അവാര്ഡ് ഷോകളിലും സുശാന്തിനെ കാണാനില്ലായിരുന്നു.
തന്നെ പലരും കൊല്ലാന് വരുന്നതായി സുശാന്തിന് തോന്നിയിരുന്നു. ഒരു ദിവസം വീട്ടില് അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്.
റിയയും ഒപ്പമുണ്ടായിരുന്നു. ഞാന് അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വച്ചു. ഇപ്പോള് അയാളെന്നെ കൊല്ലാന് വരുമെന്ന് പെട്ടെന്ന് സുശാന്ത് റിയയോട് പറഞ്ഞിരുന്നു.
ശരിക്കും റിയ ഭയന്ന് പോയെന്ന് അവരുടെ അനുഭവങ്ങള് സൂചിപ്പിക്കുന്നു. അന്ന് മുതലാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവര് പിന്നീട് ബന്ധം വേര്പിരിഞ്ഞെന്ന് സുഹൃത്ത് സെന്ഗുപ്ത പറഞ്ഞു.
റിയക്ക് വേറെ വഴിയില്ലായിരുന്നത് കൊണ്ടാണ് ബന്ധത്തില് നിന്ന് അകന്നത്. സുശാന്തിന്റെ ബന്ധുക്കള് മുംബൈയില് എത്തുന്നത് വരെ റിയ കാത്തിരുന്നിരുന്നു.
സുശാന്തിനെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും എപ്പോഴും സഹോദരിമാര് ഒപ്പമുണ്ടായിരുന്നു. എന്നാല് ആരെയും കേള്ക്കാന് സുശാന്ത് തയ്യാറായിരുന്നില്ല.
കാരണം വിഷാദം അദ്ദേഹത്തെ പൂര്ണമായി കീഴടക്കിയിരുന്നു. മരുന്നുകള് കഴിക്കുന്നതും ചികിത്സയും അദ്ദേഹം അവസാനിപ്പിച്ചിരുന്നു.
സ്വന്തമായി തീര്ത്ത ഭ്രാന്താലയത്തിലായിരുന്നു സുശാന്ത് അവസാന കാലം. ആരെയും അവിടേക്ക് വരാന് പോലും അനുവദിച്ചിരുന്നില്ല.’ഝാ പറയുന്നു.