മലയാളം ബിഗ്‌ബോസ് ടുവിലൂടെ പ്രശസ്തയായ വ്യക്തിയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇപ്പോള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. ആദ്യദിനം തന്നെ ഒന്നു രണ്ടു വെടിപൊട്ടിക്കാനും ദയ മറന്നില്ല.
കൂടുതലായും പറഞ്ഞത് ബിഗ്‌ബോസിന്റെ വിശേഷങ്ങളായിരുന്നു. ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ മത്സരിക്കാനിരുന്നതായിരുന്നുവെന്നും പക്ഷെ അത് മിസ് ആയി പോയെന്നും ദയ പറയുന്നു.
രണ്ടാം സീസണിലെ മത്സാര്‍ത്ഥിയായിരുന്നു ദയ എങ്കിലും തുടക്കത്തില്‍ ദയയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. എങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ്‌ബോസിലേക്ക് എത്തിപ്പെട്ടെന്നും ദയ പറയുന്നു.
കൂടെയുണ്ടായിരുന്ന മത്സാരാര്‍ത്ഥികളെ ക്കുറിച്ചും ദയ വാചാലയായി. അമൃത സുരേഷിനെ തനിക്ക് ഇഷ്ടമില്ലെന്ന് കൂടി ദയ വീഡിയോയില്‍ പറയുന്നു.
ആര്യക്ക് ആദ്യ ഭര്‍ത്താവുമായി കോണ്‍ടാക്ട് ഉണ്ടെന്നും മകളെ അദ്ദേഹത്തിനടുത്ത് കൊണ്ട് പോവുകയും മറ്റുമൊക്കെ ചെയ്യാറുണ്ടെങ്കിലും അമൃത അങ്ങനെ അല്ലെന്നുമാണ് ദയ അശ്വതി പറയുന്നത്. പിന്നീട് ദയ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും പറഞ്ഞുവെയ്ക്കുന്നു.