അമേരിക്കയില്‍ മലയാളി നഴ്‌സിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടെന്ന് കള്ളം പറഞ്ഞാണ് നെവിന്‍ മെറിനെ വിവാഹം ചെയ്തത്.
സ്ഥിരമായി ജോലി ഇല്ലാത്തതിനെത്തുടര്‍ന്ന് നെവിനെ അപകര്‍ഷതാബോധം പിടികൂടി. അമേരിക്കയിലെ മലയാളി കുടുംബങ്ങളുടെ ഒത്തുകൂടലില്‍ നിന്നും നെവിന്‍ വിട്ടുനില്‍ക്കാന്‍ കാരണവും ഇതായിരുന്നു.
പഠനത്തില്‍ സമര്‍ത്ഥയായിരുന്ന മെറിന്‍ ബംഗളുരു സെന്റ് ജോണ്‍സില്‍നിന്ന് ബി.എസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയശേഷം ഐ.എല്‍.ടി.എസ് ആദ്യ പരീക്ഷയില്‍തന്നെ ഉയര്‍ന്ന പോയിന്റോടെ പാസായി. തുടര്‍ന്ന് സ്റ്റുഡന്റ്സ് വിസയില്‍ കാനഡയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണു നെവിനുമായുളള വിവാഹം നടന്നത്.
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദമുണ്ടെന്നും ചിക്കാഗോയില്‍ ഗ്യാസ് സ്റ്റേഷനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയെന്നുമാണു വിവാഹസമയത്തു പറഞ്ഞിരുന്നത്.
എന്നാല്‍ ചെറിയ ശമ്പളമാണു നെവിന് ലഭിച്ചിരുന്നത്. ഇതോടെ ചിക്കാഗോയിലെ ജോലി ഉപേക്ഷിച്ച് മെറിന്റെ ബന്ധുവിന്റെ ഉടമസഥതയിലുളള ഗ്യാസ് സ്റ്റേഷനില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു.
മെറിനുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ ഈ ജോലി ഉപേക്ഷിച്ചു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ നെവിനും മെറിനും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കിലും സ്ഥിരമായി ജോലി ഇല്ലാതെ വന്നത് നെവിനെ അസ്വസ്ഥനാക്കിയിരുന്നതായി മെറിന്റെ ബന്ധുക്കള്‍ പറഞ്ഞു.
മെറിന്റെ സഹപ്രവര്‍ത്തകരായ മലയാളി നഴ്‌സുമാരുടെ കുടുംബങ്ങളുടെ കൂടിച്ചേരലുകളില്‍ നിന്ന് എന്നും വിട്ടു നിന്ന നെവിന്‍ ആദ്യമൊക്കെ മെറിന് പോകാന്‍ അനുവാദം നല്‍കുമായിരുന്നെങ്കിലും പിന്നീട് അത് വിലക്ക്. നെവിന്റെ ശാരീരികാക്രമണം കൂടിവന്നതോടെ ഇരുവരും കൂടുതല്‍ അകന്നു.
മെറിനെ കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് സ്വയം കുത്തി മരിക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് നെവിനെ പിടികൂടുന്നത്.
ഭര്‍ത്താവാണ് അക്രമിച്ചതെന്ന് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു. അക്രമത്തിന് പിന്നാലെ പോലീസെത്തി മെറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.