കോവിഡ് എന്ന മഹാമാരിയെ അകറ്റാന്‍ കോവിഡ് ബാധിതരോട് ശാരീരിക അകല്‍ച്ചയാണ് പാലിക്കേണ്ടത് അല്ലാതെ മാനസിക അകല്‍ച്ചയല്ല എന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
‘ഇവിടെ ഇങ്ങനെയാണ്’ എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന ഹ്രസ്വചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.
കാലങ്ങള്‍ കഴിയുമ്പോഴും കഴിഞ്ഞ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ചില നല്ല മനുഷ്യരെ നമുക്കു കാണാന്‍ സാധിക്കും എന്ന നിര്‍വചനത്തോടെയാണ് നടന് സിദ്ധിഖ് ഈ ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
യൂടൂബില്‍ ഏറെ ശ്രദ്ധേ നേടിയ ചിത്രം സിദ്ധിഖിനെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സിജു വില്സന്, മിയ, ഹണി റോസ് എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പേരുപോലെ നമ്മുടെ നാടും ഇങ്ങനെയാണോയെന്ന് ഒരോ മലയാളിയോടും ചോദിക്കുന്നുണ്ട് ഈ ചിത്രം. ആശയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമ കൊണ്ടും പ്രശംസ നേടുന്ന ചിത്രം സിനിമാതാരങ്ങളെക്കൂടാതെ പല പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ദേവ് ആന്‍ഡ് ദക്ഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ അരുണ്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജ്ഞന സുനേഷാണ് നിര്‍മാണം.
രചന വി.എ. അരുണും ഛായാഗ്രഹണം ലെബിസണ്‍ ഗോപിയും എഡിറ്റിംഗ് ആര്. വിഷ്ണുവും സംഗീതം രാജീവ് തോമസും ഒരുക്കിയിരിക്കുന്നു. കോവിഡ് രോഗികളോടുള്ള നിങ്ങളുടെ മനോഭാവം എന്തെന്നു വിരല്‍ ചൂണ്ടുന്ന ചിത്രം എല്ലാവരെയും ഒന്ന് മനസ്സിരുത്തി ചിന്തിപ്പിക്കുന്നതാണ്.