ഫൈവ് സ്റ്റാറും സെവന്‍ സ്റ്റാറുമൊക്കെ എന്ത് ഇവനല്ലേ ഹോട്ടല്‍ ! ഭൂമിയ്ക്ക് വെറും 320 കിലോമീറ്റര്‍ ഉയരത്തില്‍ കിടിലന്‍ ഹോട്ടലിന്റെ വിശേഷങ്ങളറിയാം…

 

ചന്ദ്രനില്‍ ചെന്നാല്‍ അവിടെ മലയാളിയുടെ തട്ടുകട കാണാമെന്നു പറയാറുണ്ട്. ഭൂമിയ്ക്ക് വെളിയിലും ജീവിതം സാധ്യമാകും എന്നത് സൂചിപ്പിക്കുന്നതാണ് ആ തട്ടുകട പ്രയോഗം. എന്നാല്‍ ഇപ്പോള്‍ ഭൂമിയ്ക്ക് വെളിയില്‍ ഒരു ഭക്ഷണശാല എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. വെറും തട്ടുകടയല്ല ഒരു കിടിലന്‍ ഹോട്ടല്‍ തന്നെയാണ് ബഹിരാകാശത്ത് ഒരുങ്ങുന്നത്.

ഔറോറ എന്നു പേരിട്ടിരിക്കുന്ന ഈ ഹോട്ടലില്‍ പണമുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും താമസിക്കാം. ഭൂമിയേക്കാള്‍ വെറും 320 കിലോമീറ്റര്‍ ഉയരത്തിലുള്ള ഈ ഹോട്ടലില്‍ താമസിക്കാന്‍ അല്പം പൈസ കൂടുതല്‍ കൊടുക്കണം എന്നു മാത്രം. വെറും 5 കോടി 14 ലക്ഷം. ബഹിരാകാശത്തെ ആദ്യ ലക്ഷ്വറി ഹോട്ടല്‍ എന്നാണ് ഔറോറ സ്റ്റേഷന്റെ വിശേഷണം.

അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ‘ഒറിയോണ്‍ സ്പാന്‍’ ആണ് പേടകം വിക്ഷേപിക്കുന്നത്. 2021ല്‍ ആയിരിക്കും വിക്ഷേപണമെങ്കിലും അടുത്ത വര്‍ഷം തന്നെ ആദ്യ ഘട്ട യാത്രക്കാര്‍ക്കുള്ള അപേക്ഷ ക്ഷണിക്കും. രണ്ടു ഓറിയോണ്‍ സ്പാന്‍ വിദഗ്ധര്‍ക്കൊപ്പമായിരിക്കും ഓരോ തവണയും യാത്രക്കാരെ സ്പേസ് സ്റ്റേഷനില്‍ എത്തിക്കുക. ഭൂമിയ്ക്ക് 320 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന ഔറോറ, അതിലുള്ള ആറ് സഞ്ചാരികളെ 12 ദിവസങ്ങള്‍ കൊണ്ട് 384 സൂര്യോദയങ്ങള്‍ കാണിക്കും.

പേടകത്തിന്റെ അതിവേഗത മൂലമാണ് യാത്രക്കാര്‍ക്ക് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 384 സൂര്യോദയങ്ങള്‍ കാണാന്‍ സാധിക്കുന്നത്.4 സഞ്ചാരികളെയാണ് ഒരു സമയത്ത് ഔറോറ വഹിക്കുക. ഒപ്പം 2 ജീവനക്കാരെയും. ബഹിരാകാശ ലക്ഷ്വറി ഹോട്ടലില്‍ 12 ദിവസങ്ങള്‍ ചെലവഴിക്കാന്‍ 9.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ അഥവാ ഏകദേശം 62 കോടി രൂപയാണ് ചെലവ്. ഒരു രാത്രിക്ക് 5.14 കോടി രൂപയും.

 

Related posts