ബിയർ കുടിക്കുന്നവരെ കൊതുകുകൾ ആകർഷിക്കുകയും കൂടുതലായി കടിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. വൈറലായ ഈ പഠനത്തോട് ഏറ്റവും രസകരമായ രീതിയിലാണ് ഇപ്പോൾ നെറ്റിസൺസ് പ്രതികരിക്കുന്നത്.
ഈ പഠനം വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.’കൂൾ! മദ്യപിച്ച എല്ലാ കൊതുകുകൾക്കും ആശംസകൾ’ എന്നാണ് ഒരാൾ എഴുതിയത്.
പാചകവും ഭക്ഷണവുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം പേജായ ‘കുക്കിസ്റ്റ് വൗ’ ആണ് അടുത്തിടെ മദ്യവുമായി ബന്ധപ്പെട്ട ഒരു പഠനത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പോസ്റ്റ് പങ്കിട്ടത്. ബിയർ പ്രേമികൾ എങ്ങനെ കൂടുതലായി കൊതുക് കടിക്ക് ഇരയാകുന്നു എന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ബിയർ കുടിക്കുന്നവർ കൊതുകുകളെ ആകർഷിക്കുന്നവരാണെന്ന പഠനത്തിന്റെ അവകാശവാദം നെറ്റിസൺമാർക്ക് ശരിക്കും ബോധ്യപ്പെട്ടില്ല. താൻ ഒരിക്കലും ബിയറോ ഏതെങ്കിലും തരത്തിലുള്ള മദ്യമോ പരീക്ഷിച്ചിട്ടില്ലെന്നും എന്നാൽ ഇപ്പോഴും കൊതുകുകടിക്ക് സാധ്യതയുണ്ടെന്നും ഉപയോക്താക്കളിൽ ഒരാൾ പ്രതികരിച്ചു.
എന്നാൽ ഒരു കൂട്ടം ആളുകൾ പഠനത്തിനെ അംഗീകരിക്കുന്നതായി കാണപ്പെട്ടു. ‘എന്തുകൊണ്ടാണ് എനിക്ക് കൊതുക് കടിയേറ്റതെന്ന് ഇപ്പോൾ എനിക്കറിയാം’ എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നത്.