മുഖ്യമന്ത്രി വരുന്നു…! ചവിട്ടി ഉറപ്പിക്കല്‍ ടാറിംഗുമായി പിഡബ്ല്യുഡി; പുതിയ രീതിയില്‍ ഇന്നലെ റോഡിലെ കുഴിയടയ്ക്കല്‍ തകൃതിയായാണ് നടന്നത്‌

വാ​ഴ​ക്കു​ളം: നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ പി​ഡ​ബ്ല്യു​ഡി​യു​ടെ പു​തി​യ കു​ഴി​യ​ട​യ്ക്ക​ൽ ത​ന്ത്രം.​ന​ടു​ക്ക​ര​യി​ൽ ഹൈ​ടെ​ക് ന​ഴ്സ​റി ഉ​ദ്ഘാ​ട​ന​ത്തി​ന് ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി വ​രു​ന്ന​തു പ്ര​മാ​ണി​ച്ചാ​ണ് പി​ഡ​ബ്ല്യു​ഡി പു​തി​യ ത​ന്ത്ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പു​തി​യ രീ​തി​യി​ൽ ഇ​ന്ന​ലെ റോ​ഡി​ലെ കു​ഴി​യ​ട​യ്ക്ക​ൽ ത​കൃ​തി​യാ​യാ​ണ് ന​ട​ന്ന​ത്. തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ ആ​വോ​ലി, വാ​ഴ​ക്കു​ളം ഭാ​ഗ​ത്തെ കു​ഴി​ക​ളാ​ണ് ഈ ​രീ​തി​യി​ൽ നി​ക​ത്തി​യ​ത്. ടാ​റിം​ഗ് പോ​ലെ തോ​ന്നി​ക്കു​ന്ന ദ്രാ​വ​കം ഒ​ഴി​ച്ച് മു​ൻ കൂ​ട്ടി ത​യാ​റാ​ക്കി കൊ​ണ്ടു​വ​രു​ന്ന മി​ശ്രി​തം കു​ഴി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ കു​ഴി​ക​ളി​ൽ മി​ശ്രി​തം ഇ​ടു​ന്ന​ത​ല്ലാ​തെ റോ​ഡ് റോ​ള​ർ ക​യ​റ്റി ഉ​റ​പ്പി​ക്കു​ന്നി​ല്ല.

ടി​പ്പ​ർ ലോ​റി​യി​ൽ മി​ശ്രി​തം കൊ​ണ്ടു​വ​ന്ന് കു​ഴി​ക​ളി​ലി​ട്ട ശേ​ഷം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ച​വി​ട്ടി ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ന​ടു​ക്ക​ര ക​ന്പ​നി​ക്കു സ​മീ​പം മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ന്ന റോ​ഡ് മ​ന്ത്രി​യെ​ത്തു​ന്ന​തു പ്ര​മാ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം നി​ര​പ്പാ​ക്കി സോ​ളിം​ഗും ന​ട​ത്തി​യി​രു​ന്നു.

Related posts