ലോകമെങ്ങും കോറോണയുടെ വലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കൃത്യസമയത്ത് രോഗം കണ്ടുപിടിക്കാനായാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാനാവും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേരത്തേ കണ്ടുപിടിക്കണമെങ്കില്‍ കൃത്യസമയത്തുള്ള പരിശോധന നിര്‍ബന്ധമാണ്.
പല രോഗികളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ വൈകുന്നത് കൃത്യസമയത്തുള്ള പരിശോധനക്ക് തടസ്സമാകുന്നുണ്ട്.
ലക്ഷണം ഉണ്ടോ ഇല്ലയോ എന്ന് നോക്കി ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ പരിശോധനക്ക് വിധേയരാക്കുക എന്നത് തികച്ചും അപ്രായോഗികവും.
സാധാരണ പനിയ്ക്കു സമാനമായ വരണ്ട ചുമയും ശ്വാസതടസ്സവുമായിരുന്നു കൊറോണയുടെ ലക്ഷണങ്ങളായി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പല രോഗികളിലും ഈ ലക്ഷണങ്ങള്‍ വളരെ വൈകി മാത്രമേ പ്രകടമാവൂ എന്നതാണ് പ്രശ്‌നം.
മണം, ുചി, ഗന്ധം എന്നിവ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതും കൊറോണയുടെ ലക്ഷണമാകാമെന്ന വാര്‍ത്ത വന്നത് പിന്നീടാണ്.
ഇത് കുറേക്കൂടി ആള്‍ക്കാരെ വളരെ നേരത്തേ തന്നെ പരിശോധനക്ക് വിധേയരാക്കാന്‍ സഹായിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് കണ്ണിനു ചുറ്റും ചുവപ്പു നിറം വന്നാല്‍ അതും കൊറോണയുടെ ലക്ഷണമാകാമെന്നാണ് പറയുന്നത്.
വാഷിങ്ടണില്‍ കൊറോണാ ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട കിര്‍ക്ക്‌ലാന്‍ഡിലെ ലൈഫ് കെയര്‍ സെന്ററിലെ നഴ്‌സായ ചെല്‍സി ഏണസ്റ്റാണ് ഈ പുതിയ വിവരുമായി എത്തിയിരിക്കുന്നത്. തന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ചെല്‍സി ഇത് പറയുന്നത്.
ഇന്നലെവരെ ഏകദേശം 129 രോഗികളാണ് ലൈഫ് കെയര്‍ സെന്ററില്‍ എത്തിയത്. അവരില്‍ മിക്കവരിലും കണ്ണിന് പുറത്തായി ചുവപ്പു നിറത്തില്‍ ഒരു നിഴല്‍ പോലെയുള്ള അടയാളം ഉണ്ടായിരുന്നു എന്നാണ് ചെല്‍സി പറയുന്നത്.
ചിലര്‍ക്ക് ആ ഒരു ലക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും പരിശോധനയില്‍ അവര്‍ക്കി കോറോണ ബാധ ഉണ്ടായതായും സ്ഥിരീകരിക്കപ്പെട്ടു
എന്നും അവര്‍ പറയുന്നു. എന്തായാലും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഇത് ഒരു ലക്ഷണമായി അംഗീകരിക്കുന്നില്ല.
കൊറോണയുടെ ലക്ഷണങ്ങള്‍ അടങ്ങുന്ന അവരുടെ ഔദ്യോഗിക ലിസ്റ്റിലും ഈ ലക്ഷണം ഇല്ല. എന്തായാലും ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൂടി പരിശോധനയ്ക്ക് വിധേയമാകുന്നത് എന്തുകൊണ്ടും നല്ലതായിരിക്കുമെന്നാണ് പലരും പറയുന്നത്.