കൊച്ചി : അധോലോക നായകന്‍ രവി പൂജാരി ഉള്‍പ്പെട്ട കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പു കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വെടിവെപ്പുണ്ടാകുമെന്ന് ഒരു എസ്.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബ്യൂട്ടി പാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോള്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐയ ചോദ്യം ചെയ്തു.
രവി പൂജാരിയെ പ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് കേസില്‍ ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്.