പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; ആറു വര്‍ഷം മുമ്പ് കോതമംഗലത്ത് യുവതിയെ കഴുത്തറത്തു കൊന്ന പ്രതിയ്ക്ക് ജിഷക്കേസുമായി ബന്ധം ? തടവുകാരനില്‍ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നിര്‍ണായകമായേക്കാവുന്ന വിവരം പുറത്ത്. ആറുവര്‍ഷം മുമ്പ് കോതമംഗലത്ത് യുവതിയെ കൊലപ്പെടുത്തിയത് തന്റെ കൂടെ മൂവാറ്റുപുഴ സബ്ജയിലില്‍ കഴിഞ്ഞയാളാണെന്ന് കഴിഞ്ഞ ദിവസം മോചിതനായ പ്രതി വെളിപ്പെടുത്തിയതോടെയാണ് നിര്‍ണായക വിവരത്തിലേക്കുള്ള വാതില്‍ തുറന്നത്.

മാതിരപ്പിള്ളിയില്‍ വിളയാല്‍ ഷോജിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതു ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളാണെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതു കോലഞ്ചേരി സ്വദേശി അജിനാണ്.

മറ്റൊരു ക്വട്ടേഷന്‍ കേസില്‍ ജയിലില്‍ കഴിഞ്ഞപ്പോഴാണ് തന്റെ കൂടെ താമസിച്ച പ്രതിയില്‍ നിന്ന് ഈ വിവരം ലഭിച്ചതെന്ന് അജിന്‍ പറഞ്ഞു. െ്രെകംബ്രാഞ്ച് അന്വേഷണം ഇഴയുമ്പോഴാണു കേസില്‍ വഴിത്തിരിവാകുന്ന പുതിയ വിവരം ലഭിച്ചിരിക്കുന്നത്.

പെരുമ്പാവൂരിലെ ജിഷാക്കേസുമായും പ്രതിക്കു ബന്ധമുണ്ടെന്നുമാണു വിവരം. തന്റെ ജീവനു ഭീഷണിയുണ്ടെന്നും തെളിവുകള്‍ അഭിഭാഷകനെ ഏല്‍പ്പിച്ചതായും അജിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും ഈ പ്രതിക്കൊപ്പം താമസിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു.

2012 ഓഗസ്റ്റ് എട്ടിനു രാവിലെ 10.45 നാണ് സ്വന്തം വീട്ടില്‍ ഷോജിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടക്കമുള്ളവരെ ദിവസങ്ങളോളം ചോദ്യം ചെയ്‌തെങ്കിലും പ്രതിയെക്കുറിച്ചു ലോക്കല്‍ പോലീസിനു സൂചന ലഭിച്ചില്ല. പിന്നീട് കേസ് അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തു. കോതമംഗലത്ത് പൊറോട്ടയുണ്ടാക്കുന്ന കേന്ദ്രത്തിലായിരുന്നു പ്രതി താമസിച്ചതെന്നാണ് അജിന്‍ വെളിപ്പെടുത്തിയത്.

ക്വട്ടേഷന്‍ തൊഴിലാക്കിയ ഇയാളുടെ കൈയ്യില്‍ എപ്പോഴും മൂര്‍ച്ചയേറിയ കത്തിയുണ്ടായിരുന്നു. പൊറോട്ടയ്ക്കുള്ള മൈദയിലായിരുന്നു കത്തി ഒളിപ്പിച്ചിരുന്നത്. കോതമംഗലം റവന്യൂ ടവറില്‍ ഇയാള്‍ക്കൊപ്പം മുമ്പ് കഴിഞ്ഞിട്ടുണ്ടെങ്കിലും തെറ്റിപ്പിരിയുകയായിരുന്നെന്ന്് അജിന്‍ പറയുന്നു.

പലിശയ്ക്ക് പണം കൊടുക്കുന്നതായിരുന്നു പ്രതിയുടെ പ്രാധാന ജോലി. ഇതാനായി ക്വട്ടേഷന്‍ സംഘങ്ങളെയും നിയോഗിച്ചിരുന്നു. സംഘത്തിന്റെ വാഹനങ്ങളില്‍ ഒരു ചുവന്ന ബൈക്കുമുണ്ടായിരുന്നു. ഈ ബൈക്കിന്റെ സാന്നിധ്യം ക്രൈംബ്രാഞ്ച് ഒരു വേളയില്‍ പുറത്തുവിട്ടിരുന്നവെങ്കിലും ഉടമയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ മൊഴിയായി നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നും അജിന്‍ പറഞ്ഞു.

വട്ടിപ്പലിശ സംഘത്തില്‍പ്പെട്ടവരാണു കൊലനടത്തിയതെന്ന് അന്വേഷണസംഘത്തിനു നേരത്തേ വിവരം കിട്ടിയിരുന്നു. എന്നാല്‍, കൊലപാതകത്തിന്റെ രീതി പരിശോധിച്ച സംഘം, ഇതര സംസ്ഥാനത്തൊഴിലാളികെളയാണു സംശയിച്ചത്.

ഈ നിഗമനത്തില്‍ ഒഡീഷയിലും ബംഗാളിലും അന്വേഷണം നടത്തിയിരുന്നു. കൊലപാതക വിവരം പുറത്തുവന്നതോടെ വീട്ടില്‍ ഇരച്ചുകയറിയവരുടെ ഇടപെടലുകള്‍ മൂലം തെളിവുകള്‍ നശിച്ചതാണു പോലീസിനു കേസില്‍ വിനയായത്. ഇതേത്തുടര്‍ന്നാണ് ജിഷയുടെ കൊലപാതകത്തിലും ഇയാളുടെ പങ്ക് സംശയിക്കുന്നത്.

Related posts