ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണയുടെ തേരോട്ടം തുടരുകയാണ്. ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണയുടെ പുതുരൂപമാണ് ഇപ്പോള്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്.
മുഖ്യമായി കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ചുവന്നുവിങ്ങിയ കണ്ണുകളും പൊട്ടിയൊലിക്കുന്ന ചര്‍മവുമാണ് ഈ കൊറോണയെ കൂടുതല്‍ ഭീകരനാക്കുന്നത്.
ഈ രോഗലക്ഷണങ്ങളുമായി ലൂയിസ് ഗ്രെയ്ഗ് എന്ന 13 കാരനെ കഴിഞ്ഞ ദിവസം ഗ്ലാസ്‌ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനില്‍ പ്രവേശിപ്പിച്ചത്.
പൊള്ളുന്ന പനിയുമുണ്ടായിരുന്നു.
വരണ്ട ചുമയില്ലാത്തതിനാല്‍ കോവിഡ്-19 അല്ലായെന്ന് കുട്ടിയുടെ മാതാവിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കി.പക്ഷെ ത്വക്കില്‍, അഞ്ചാംപനിക്ക് സമാനമായ ചുവന്ന കുമിളകള്‍ വലുതാകാന്‍ തുടങ്ങി.
ഒപ്പം കണ്ണിലെ ചുവപ്പിനെ കനം വര്‍ദ്ധിച്ചുവരികയു ചെയ്തു. നിര്‍ത്താത ചര്‍ദ്ദിയും കൂടിയായപ്പോള്‍ ആ പതിമൂന്നുകാരന്‍ വലഞ്ഞു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് എരിച്ചില്‍, വീക്കം തുടങ്ങിയ ലക്ഷണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് എന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഈ സംഭവം.
കവാസാക്കി രോഗം എന്നറിയപ്പെടുന്ന രോഗാവസ്ഥയോടെ സമാനമായ ചില ലക്ഷണങ്ങളാണ് ലൂയിസില്‍ കാണാന്‍ കഴിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
പിന്നീടുള്ള പരിശോധനയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലൂയിസിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നത്.
സ്വന്തം കുടുംബാംഗങ്ങള്‍ക്ക്, ശരീരത്തെ സംരക്ഷിക്കുന്ന സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് ലൂയിസിനെ കാണുവാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ കാണുന്നതിലും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കുട്ടികളില്‍ കാണുന്നത് എന്നാണ് ഇത് തെളിയിക്കുന്നത്.
ഇതേ രോഗലക്ഷണങ്ങളുമായി ബ്രിട്ടനിലെ മറ്റു ചില ആശുപത്രികളില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായാണ് വിവരം.
ഇത്തരത്തിലുള്ള ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ കുട്ടികളേയും കോവിഡ് 19 പരിശോധനക്ക് വിധേയരാക്കുന്നില്ല.
ഇത് ചെയ്യാതെ കവാസാക്കി രോഗവും കോവിഡ് 19 ബാധയും തമ്മിലുള്ള ബന്ധം എങ്ങനെ സ്ഥാപിക്കാനാകും എന്നാണ് രോഗബാധിതയായ ഒരു രണ്ടുവയസ്സുകാരിയുടെ മാതാവ് ചോദിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കവാസാക്കി രോഗത്തോട് സമാനമായ ലക്ഷണങ്ങളോടെ നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതായുള്ള അറിയിപ്പ് ഉണ്ടായത്. ബ്രിട്ടനിലും ഇറ്റലിയിലുമാണ് ഇത് അധികമായി സംഭവിക്കുന്നത്.
രക്ത ധമനികളില്‍ വീക്കം ഉണ്ടാവും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഇത് സാധാരണയായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്.
കോവിഡ് ബാധ രോഗികളുടെ രക്തത്തില്‍ മാറ്റം വരുത്തുന്നതായി ഒരു നിരീക്ഷണം മുമ്പ് ഗവേഷകര്‍ നടത്തിയിരുന്നു. അത് ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.