എവറസ്റ്റിനെക്കാൾ വലിപ്പമുള്ള അഗ്നിപർവതം ചൊവ്വയിൽ കണ്ടെത്തി. 29,600 അടി ഉയരമുള്ള സജീവ അഗ്നിപർവതമാണ് ഇത്. എന്നാൽ ഈ അഗ്നിപർവതത്തിന് എവറസ്റ്റിനേക്കാൾ ഉയരമുണ്ടെങ്കിലും ചെവ്വയിലെ ഏറ്റവും വലിയ അഗ്നിപർവതങ്ങളിൽ ഏഴാമതാണ് സ്ഥാനം. ചൊവ്വയിലെ താർസിസ് എന്ന ഘടനയിലാണ് 9,022 മീറ്റർ ഉയരമുള്ള ഈ പർവതം സ്ഥിതി ചെയ്യുന്നത്. 450 കിമീ ആണ് വീതി. താൽകാലികമായി നോക്ടിസ് അഗ്നിപർവതമെന്നാണ് ഇതിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്.
നോക്ടിസിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ 55ാമത് ലൂണാര്‍ പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് വെളിപ്പെടുത്തിയത്. 1971 മുതൽ ചൊവ്വയെ ഭ്രമണം ചെയ്യുന്ന പല ഉപഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊരു അഗ്നിപർവതമാണെന്ന് ശാസ്ത്രലോകം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.
നോക്ടിസില് ഹിമപാളികളുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ടെന്നും ഭാവിയില്‍ ചൊവ്വയിലെ ജീവന്റെ തുടിപ്പ് തേടിയുള്ള ആസ്ട്രോബയോളജിക്കല്‍ പര്യവേഷണങ്ങളുടെ പ്രധാന ഇടം നോക്ടിസ് ആയേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
എത്ര നാള് ഈ അഗ്നിപര്‍വതം സജീവമായിരുന്നു? ഇപ്പോള്‍ സജീവമാണോ എന്നെല്ലാമാണ് നോക്ടിസിനെ കുറിച്ച് ഉയർന്നുവരുന്ന പ്രധാന ചോദ്യങ്ങള്‍. ഈ അഗ്നിപര്‍വതം നീണ്ട നാള് സജീവമായിരുന്നു എങ്കില്‍ അഗ്നിപര്‍വതത്തിന് അടിയിലെ ഹിമപാളിയില്‍ നിന്നുള്ള ഊഷ്മാവും ജലവും ചൊവ്വയിൽ ജീവന്റെ തുടിപ്പിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കൂകൂട്ടല്‍.
NEW GIANT VOLCANO ON MARS!
— Pascal Lee (@pascalleetweets) March 13, 2024
Announcing today discovery of a giant volcano on Mars. Ancient, heavily eroded, but active recently & likely still has shallow glacier ice, near equator! Let's go explore!https://t.co/seIRRq9RpF@sourabh_shubham@SETIInstitute @MarsInstitute @NASAAmes pic.twitter.com/NlLlMYo75t