സിമന്റ് ചാക്കുകൾ കൊണ്ട് വിവാഹം വസ്ത്രം നെയ്ത് സോഷ്യൽമീഡിയയുടെ കൈയ്യടി നേടി ഇരുപത്തിയെട്ടുവയസുകാരി. ചൈന സ്വദേശിനിയായ കർഷക വനിതയാണ് ഇത്തരമൊരു വ്യത്യസ്തത കൊണ്ട് സോഷ്യൽമീഡിയയിൽ താരമാകുന്നത്.
ഫാഷൻ ഡിസൈനിംഗ് കോഴ്സ് പഠിച്ചിട്ടുപോലുമില്ലാത്ത ഇവർ ഇതിനു മുമ്പ് ഒരു വസ്ത്രവും നിർമിച്ചിട്ടില്ലെന്നുള്ളതാണ് ഏറെ കൗതുകം. മനസിൽ തോന്നിയ വെറുമൊരു ആശയത്തിന്റെ ബലത്തിലാണ് ഇവർ ഇത്തരമൊരു പരീക്ഷണം നടത്തിയത്. ഏകദേശം നാൽപ്പത് സിമിന്റ് ചാക്കുകളാണ് ഇതിനായി യുവതി ഉപയോഗിച്ചത്.
വെറും മൂന്നുമണിക്കൂർ കൊണ്ടാണ് ഇവർ ഈ ചാക്ക് വസ്ത്രം നിർമിച്ചത്. 2012ൽ വിവാഹിതയായ ഇവർക്ക് ഒരു മകനുണ്ട്.