ന്യൂഡൽഹി: പുതുവത്സര രാവിൽ രാജ്യതലസ്ഥാനത്തിനു ഞെട്ടലായി യുവതിയുടെ നഗ്ന മൃതദേഹം. ‘
യുവതിയെ ഇടിച്ച കാർ കിലോമീറ്ററുകളോളം ഇവരെ വലിച്ചിഴച്ചെന്നും ഗുരുതരമായി പരിക്കേറ്റ് യുവതി മരിച്ചെന്നുമാണു റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
സുൽത്താൻപുരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്നു യുവതിയെ വലിച്ചിഴച്ച് കാർ മുന്നോട്ടു സഞ്ചരിച്ചു.
വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ നഗ്ന മൃതദേഹം കാഞ്ചൻവാലയിലാണു കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന 5 പേരെയും പിന്നീട് പിടികൂടിയെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ, സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു.