തിരുവനന്തപുരം: പുതുവർഷത്തിൽ മലയാളി കുടിച്ചുമതിച്ചുവെന്ന് കണക്കുകൾ. 2020-നെ വരവേല്ക്കാൻ മലയാളി വാങ്ങിക്കൂട്ടിയത് 89.12 കോടിയുടെ മദ്യമാണ്. മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ അധികവില്പന നടന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ക്രിസ്മസ്-ന്യൂ ഇയർ കാലത്തെ ആകെ മദ്യവില്പന നോക്കിയാൽ നാമമാത്ര വർധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഡിസംബർ 22 മുതലുള്ള കണക്കെടുത്താൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 522 കോടിയുടെ മദ്യമാണ്. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനം മാത്രം അധികാമാണിത്. ഈ വർഷത്തെ വില വർധനവ് കൂടി പരിഗണിച്ചാൽ കാര്യമായ വർധനയില്ലെന്നാണ് സർക്കാർ കണക്ക്.
പുതുവർഷത്തിൽ ഏറ്റവും അധികം മദ്യവില്പന നടന്നത് തിരുവനന്തപുരത്തെ ഒൗട്ട്ലെറ്റിലാണ്. ഇവിടെ 88.05 ലക്ഷം രൂപയുടെ മദ്യം വിറ്റു. 71.04 ലക്ഷം രൂപയുടെ മദ്യം വിറ്റ പാലാരിവട്ടം ഒൗട്ട്ലെറ്റാണ് കച്ചവടത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്.