കൊല്ലം: നവജാത ശിശുവിന്റെ മാതാവിന് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ച് കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ട് 19കാരിയെ മർദിച്ചു. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂര മർദനത്തിന് ഇരയായത്.
ഭർത്താവും, ഭർത്താവിന്റെ സഹോദരനും, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് മർദിച്ചത്. മർദനത്തിൽ യുവതിയ്ക്ക് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്ന് യുവതിയുടെ പരാതി.
യുവതിയും ഭർത്താവും തമ്മിൽ ഇതിനു മുൻപും വഴക്ക് പതിവായിരുന്നെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. പ്രസവ ശേഷം കുഞ്ഞിനെയും അമ്മയേയും വേണ്ടെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് പിണങ്ങിപ്പോയെന്നും പിന്നീട് വീട്ടുകാർ ഇടപെട്ട് പ്രശ്നം രമ്യതയിൽ ആക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ മാതാവ് കൂട്ടിച്ചേർത്തു.