അമ്മയ്ക്ക് മുലപ്പാല്‍ നല്കാന് കഴിയാത്ത സാഹചര്യത്തില്‍ മറ്റാരെങ്കിലും നവജാതശിശുവിന് പാല് നല്‍കുന്നത് സാധാരണ നടക്കാറുള്ള സംഭവമാണ്. എന്നാല്‍ തന്റെ സമ്മതമില്ലാതെ കുഞ്ഞിന് സഹോദരി മുലപ്പാല്‍ നല്‍കിയന്നെ പേരില്‍ പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് യുവതി.
22വയസുകാരിയായ സിമോണാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ പരാതിക്കാരി കാര്യങ്ങള്‍ തുറന്നുപറഞ്ഞെത്തിയിരുന്നു.
സിമോണയും സഹോദരിയും രണ്ടാഴ്ചയുടെ വ്യത്യാസത്തിലാണ് അമ്മമാരാകുന്നത്. അത്യാവശ്യമായി പുറത്തുപോകണ്ട സാഹചര്യം വന്നപ്പോള്‍ സഹോദരിയുടെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചിട്ടാണ് സിമോണ പോയത്.
കുഞ്ഞിന് കുടിക്കാനുള്ള ഫോര്‍മുല മില്‍ക്കും സിമോണ സഹോദരിയുടെ കൈവശം നല്‍കിയിരുന്നു. എന്നാല്‍ തിരികെ എത്തിയ സിമോണ കാണുന്നത് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന സഹോദരിയെയാണ്.
ഇതിനെക്കുറിച്ച് സഹോദരിയോട് ചോദിച്ചപ്പോള്‍ ഫോര്‍മുല മില്‍ക്ക് കുഞ്ഞിന് നല്‍കുന്നത് ദോഷകരമാണെന്നും, അതിനാല്‍ ഫോര്‍മുല മില്‍ക്ക് താന്‍ കളഞ്ഞെന്നാണ് സഹോദരി പറഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് സിമോണ പോലീസില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. തന്റെയും കുഞ്ഞിന്റെയും കാര്യത്തില്‍ സഹോദരി അനാവശ്യമായി ഇടപെടുന്നെന്നാണ് സിമോണ പോലീസിനോട് പറഞ്ഞത്.