നവജാത ശിശുവിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം.
വെള്ളിയാഴ്ച ദഹാനു ടൗണിലെ ലോനിപാഡയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഒരു വഴിയാത്രക്കാരനാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 317 പ്രകാരം കുഞ്ഞിനെ ഉപേക്ഷിച്ച അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.