ചവറ: ചവറയുടെ ഇടറോഡുകൾ കേന്ദ്രീകരിച്ച് പൂവാലൻമാർ ബൈക്കിൽ അമിതവേഗതയിൽചീറിപാഞ്ഞ് കറങ്ങി അപകടം ഉണ്ട ാക്കുന്നുത് നിത്യ സംഭവമായി മാറുന്നു. സ്കൂൾ സമയത്താണ് സർക്കസിനെ പോലും തോൽപ്പിക്കുന്ന തരത്തിലുളള ഇവരുടെ അഭ്യാസ പ്രകടനങ്ങൾ. ഇടറോഡിലൂടെ അമിത വേഗതയിൽ മൂന്നും നാലും യാത്രക്കാരുമായി ബൈക്കിൽ പോകുന്നവർ മറ്റ് യാത്രക്കാർക്കും പെണ്‍കുട്ടികൾക്കും ഒരു ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. നേരത്തെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ ബൈക്കിൽ അമിതവേഗതയിൽ പോകുന്നവരെ പിടികൂടാനായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ ഇടറോഡുകളിൽ പോലീസിന്റെ നിരീക്ഷണ സംവിധാനം ശക്തമാകാത്തതിനാൽ വീണ്ട ും പൂവാല സംഘം വിലസുകയാണ്. ഇടറോഡുകളിൽ സ്കൂൾ സമയത്ത് ലൈസൻസ് പോലും ഇല്ലാത്തവരാണ് ബൈക്കെടുത്ത് മറ്റ് യാത്രക്കാർക്കും ശല്യമായി മാറുന്നത് എന്ന ആക്ഷേപവും ഉയരുന്നു. ചൊവാഴ്ച വൈകിട്ട് ശങ്കരമംഗലത്തിന് കിഴക്ക് വശത്ത് അമിതവേഗതയിൽ കുട്ടികളോടിച്ച ബൈക്കിടിച്ച് ഗൃഹനാഥന് പരിക്കേറ്റിരുന്നു. ഇടറോഡുകളിൽ പോലീസിന്റെ പരിശോധന കർശനമാക്കിയാൽ ഇത്തരക്കാരെ ഒരു പരിധിവരെ നിയന്ത്രിക്കാമെന്നും പോലീസ് ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആണ് നാട്ടുകാരും പറയുന്നത്.