പത്തനംതിട്ട: നിരത്തുകളില്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തുകയും അത് വീഡിയോ ആക്കി പോസ്റ്റ് ചെയ്ത് ലൈക്ക് സമ്പാദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ പിടികൂടാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് സ്പെഷല്‍ ഡ്രൈവ് തുടങ്ങി.
നടപടി ആരംഭിച്ച ആദ്യദിനത്തില്‍ തന്നെ കുടുങ്ങിയത് നാലുപേരാണ്. അനുസരിച്ചാവും നിയമലംഘകരെ പിടികൂടുകയെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പറഞ്ഞു.
തിരുവല്ല പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടിടത്തും, കോയിപ്രം, കൊടുമണ്‍ പരിധികളില്‍ ഓരോ സ്ഥലത്തുമാണ് യുവാക്കളായ നിയമലംഘകരെ കുടുക്കിയത്.
അഭ്യാസപ്രകടനത്തിന്റെ വീഡിയോ സഹിതമാകും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുക. നിരത്തുകളില്‍ ഇത്തരം നിയമലംഘകര്‍, തങ്ങള്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ആയി പോസ്റ്റ് ചെയ്യുന്നത് പരിശോധിച്ചശേഷം, ലഭ്യമാകുന്ന വിവരം അനുസരിച്ചാവും നിയമലംഘകരെ പിടികൂടുകയെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പറഞ്ഞു.
5,000 മുതല്‍ 25,000 വരെയുള്ള തുകകളാണ് പിഴയായി ഈടാക്കുകയെന്നും ഗുരുതര കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.