ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഉയര്‍ന്ത മനിതന്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മുണ്ടും ഷര്‍ട്ടും തലക്കെട്ടും കുറിയുമെല്ലാം അണിഞ്ഞ് ബിഗ്ബി വേറിട്ട ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
അമിതാഭ് ബച്ചനൊപ്പം സംവിധായകനും നടനുമായ എസ്.ജെ. സൂര്യയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് വാനനാണ്.
ഉയര്‍ന്ത മനിതനു വേണ്ടി 40 ദിവസത്തെ ഡേറ്റാണ് അമിതാഭ് ബച്ചന് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ ഷെഡ്യൂള്‍ കൊണ്ട് അമിതാഭ് ബച്ചന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.