പ്രേമിച്ച് വിവാഹം കഴിച്ച യുവാവിനെ കബളിച്ച് മുങ്ങിയ യുവതി പിടിയില്‍. വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുമ്പാണ് തമിഴ്നാട് മധുര സ്വദേശി അഭിനയ(28) താംബരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവന് ആഭരണവും 20,000 രൂപയും പട്ടുസാരികളുമായി മുങ്ങിയത്.
യുവതി ഇതിനു മുന്‍പ് നാലോളം പേരെ ഇതേ രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രണയം നടിച്ച് നടരാജനെ അഭിനയ വലയില്‍ വീഴ്ത്തുകയായിരുന്നു.
ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജന് ഏതാനും മാസം മുന്‍പാണ് മുടിച്ചൂര്‍ ബേക്കറിയില്‍ ജോലിചെയ്യുന്ന അഭിനയയുമായി അടുപ്പത്തിലായത്.
വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഇവിടെ എത്തിയതെന്നും വിവാഹിതയാകുന്ന വിവരം അറിഞ്ഞാല്‍ പ്രശ്നമുണ്ടാക്കുമെന്നും അഭിനയ, നടരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇതേത്തുടര്‍ന്ന് നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. ഓഗസ്റ്റ് 29നായിരുന്നു വിവാഹം.
എന്നാല്‍ ഒക്ടോബര്‍ 19ന് അഭിനയ മുങ്ങി. ഫോണും സ്വിച്ചോഫ് ആക്കി. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടമായതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് നടരാജന് മനസിലായത്.
തുടര്‍ന്ന് താംബരം പൊലീസില്‍ പരാതി നല്കി. പഴയ മഹാബലിപുരത്തെ ഹോസ്റ്റലില്‍ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റു ചെയ്യുകയായിരുന്നു. നാലു പവന് ആഭരണം പിടിച്ചെടുത്തു.
അഭിനയയ്ക്ക് മധുരയില്‍ ഭര്‍ത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2011ല്‍ മന്നാര്‍ഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവര്‍ 10 ദിവസത്തിനുള്ളില്‍ വേര്‍പിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു.
ഇതിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. അവിടെനിന്നും വീണ്ടും കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. 10 ദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു. തുടര്‍ന്നാണ് നടരാജനെ വിവാഹം കഴിച്ചത്.