ലക്നോ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രെയിലർ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികരായ നവദമ്പതികൾ മരിച്ചു. പവൻ കുമാർ സിംഗ് (29), ഭാര്യ റിങ്കി സിംഗ് (26) എന്നിവരാണ് മരിച്ചത്.
ഹൽദാർപുർ പ്രദേശത്തെ ഗർവാ മോറിനു സമീപം ദേശീയപാത 34ൽ ആണ് അപകടമുണ്ടായത്. പിൽഖി വരുണ ഗ്രാമത്തിലുള്ള റിങ്കി സിംഗിന്റെ അമ്മയുടെ വീട്ടിലേക്കു പോകുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ട്രെയിലർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.