തിരുവനന്തപുരം: കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച രാത്രി മുതൽ കടലിൽ പോകരുതെന്ന് നിർദേശം. കടലിൽ പോയവർ ഉടൻ തിരികെ വരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടിലിൽ തീവ്ര ന്യൂനമർദം രൂപപ്പെടുന്നതിനാൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള ഈ ന്യൂനമർദം തമിഴ്നാട് തീരത്ത് നാശം വിതയ്ക്കാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ വെള്ളിയാഴ്ച പുലർച്ചയ്ക്കു മുൻപ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.