വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴ; കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉയർത്തും


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

24ന് ​വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ലാ​യി പു​തി​യൊ​രു ന്യൂ​ന മ​ർ​ദ്ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് രാ​വി​ലെ 11 ന് ​അ​ഞ്ച് സെന്‍റിമീറ്ററി​ൽ​നി​ന്ന് 10 സെന്‍റിമീറ്ററായി ഉ​യ​ർ​ത്തു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ച് നി​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​മി​ന്‍റെ മൂ​ന്ന് സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ ഇ​ന്ന​ലെ തു​റ​ന്നി​രു​ന്നു.

Related posts

Leave a Comment