അമേരിക്കന്‍ സൈന്യം പൂര്‍ണമായും പടിയിറങ്ങിയതോടെ താലിബാന് ഇപ്പോള്‍ അഫ്ഗാനില്‍ സര്‍വാധിപത്യമാണുള്ളത്.
വിമാനത്താവളത്തിലും മാധ്യമസ്ഥാപനങ്ങളിലുമെല്ലാം ശല്യക്കാരായ ഈച്ചകളെപ്പോലെ കടന്നു കയറുകയാണ് താലിബാന്‍ തീവ്രവാദികള്‍
ഇപ്പോള്‍ അഫ്ാഗാനിസ്ഥാനിലെ ഒരു മാധ്യമസ്ഥാപനത്തില്‍ നിന്നു പുറത്തു വന്നിരിക്കുന്ന ഒരു പുതിയ വീഡിയോ ഇതിനോടകം ചര്‍ച്ചയാകുകയാണ്.
തോക്കേന്തിയ ഭീകരവാദികള്‍ക്കു നടുവില്‍ നിന്ന് വാര്‍ത്ത വായിക്കേണ്ട ദുരവസ്ഥ വന്നു ഭവിച്ച ഒരു മാധ്യമ പ്രവര്‍ത്തകനാണ് വീഡിയോയിലുള്ളത്.
പേടിക്കേണ്ടെന്ന് പ്രേക്ഷകരോടു പറയുമ്പോഴും ആ മുഖത്തെ ഭയം ആര്‍ക്കും വായിച്ചെടുക്കാം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്.
ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
തോക്കേന്തിയ താലിബാന്‍ സംഘം പിന്നില്‍നില്‍ക്കുകയും അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാര്‍ത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റില്‍ പറയുന്നു.
ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ താലിബാന്‍ ഭയത്തിന്റെ മറ്റൊരു പേരാണെന്നും ഈ സംഭവം അതിന്റെ മറ്റൊരു തെളിവാണെന്നും മാസിഹ് ട്വീറ്റില്‍ പറയുന്നു.