തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറൽ ഭേദഗതി വരുത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച വിവരം സഭയിൽ അറിയിച്ചത്.
സർക്കുലറിനേക്കുറിച്ച് ചിലർ ആശങ്കയറിയിച്ചിട്ടുണ്ടെന്നും നിലവിലെ മാനദണ്ഡങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.സി.ജോസഫ് എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയിൽ അറിയിച്ചത്.