സ്റ്റുഡിയോയിലിരുന്ന് ലൈവായി വാർത്ത വായിക്കുന്നതിനിടെ അവതാരകയുടെ അരികിൽ വന്ന് മകൻ കുറുമ്പ് കാട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഹിറ്റ്. എംഎസ്എൻബിസി ചാനലിൽ റിപ്പോർട്ടർ കോട്നി കൂബും വാർത്ത വായിക്കുമ്പോഴാണ് മകൻ അരികെത്തിയത്.
വടക്കൻ സിറിയയിൽ തുർക്കി നടത്തുന്ന വിമാനാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ രംഗപ്രവേശം. മകനെ കണ്ട് ചിരിയടക്കാനാവാതിരുന്ന ഇവർ ക്ഷമിക്കു, മക്കൾ എനിക്കൊപ്പമുണ്ട് എന്ന് പറഞ്ഞതിന് ശേഷം ചർച്ച തുടരുകയായിരുന്നു.
ചാനലിന്റെ ട്വിറ്റൽ അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിന് മുൻപ് ബിബിസി റിപ്പോർട്ടർ വാർത്ത വായിക്കുമ്പോൾ മക്കൾ സമീപത്ത് എത്തിയ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.
Sometimes unexpected breaking news happens while you’re reporting breaking news. #MSNBCMoms #workingmoms pic.twitter.com/PGUrbtQtT6
— MSNBC (@MSNBC) October 9, 2019