വെല്ലിംഗടണ്‍: ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ.
ലേബർ പാർട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
തൊഴിൽ സഹമന്ത്രിയുടെ ചുമതല കൂടി ഇവർക്ക് നൽകിയിട്ടുണ്ട്. രണ്ടാം വട്ടമാണ് പ്രിയങ്ക എംപിയാവുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു അവർ.
ലേബർ പാർട്ടി സർക്കാരിന്റെ രണ്ടാമത്തെ ടേമിൽ അസിസ്റ്റന്റ് സ്പീക്കർ പദവിയും വഹിച്ചിരുന്നു. എറണാകുളംസ്വദേശിയാണ്.
ക്രൈസ്റ്റ് ചർച്ച് സ്വദേശി റിച്ചാർഡ്സണ് ആണ് ഭര്‍ത്താവ് വെല്ലിങ്ടൻ സർവകലാശാലയിൽ നിന്നു ഡവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാന്‍ ന്യൂസീലൻഡിലെത്തിയ പ്രിയങ്ക പിന്നീട് സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു.
ന്യൂസിലാൻഡ് എംപിയായി മറ്റൊരു ഇന്ത്യക്കാരനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹാമിൽട്ടൺ വെസ്റ്റിൽ നിന്നാണ് ഹിമാചൽപ്രദേശ് സ്വദേശിയായ 33 കാരൻ ഗൗരവ് ശർമ്മ ലേബർ പാർട്ടി എം.പിയായി പാർലമെന്റിലെത്തിയിരിക്കുന്നത്.