ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്കു പിന്നാലെ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും കേന്ദ്രം മൂക്കുകയറിടുന്നു.
ഫെബ്രുവരിയിൽ പുറത്തിറക്കിയ പുതിയ ഡിജിറ്റൽ മീഡിയ നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ 15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഫെബ്രുവരി 25-നാണ് കേന്ദ്രസർക്കാർ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമധാർമികതാ കോഡും) കൊണ്ടുവന്നത്. ബുധനാഴ്ച ചട്ടം നിലവിൽ വന്നിരുന്നു.
ഫേസ് ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾ തൽസ്ഥിതി റിപ്പോർട്ട് ഉടൻ നൽകണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു.