കടിഞ്ഞാണിട്ടു..! പുതുവത്സരാഘോ ഷത്തില്‍ ഘോഷയാത്രയ്ക്കും ഉച്ചഭാഷിണിക്കും നിയന്ത്രണം

newsssചാവക്കാട്: പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കുലര്‍ ചാവക്കാട് സിഐ ഓഫീസ് പുറത്തിറക്കി. നിയമാനുസൃതമല്ലാത്ത ഉച്ചഭാഷിണി ഒരു കാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. റോഡിലും പൊതുസ്ഥലത്തും ഘോഷയാത്രകള്‍ അനുവദിക്കില്ല. നിയമാനുസൃതമല്ലാത്ത പുതുവത്സരാഘോഷങ്ങള്‍ക്കായി രാത്രിയില്‍ ക്ലബുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇതിനായി ക്ലബുകളുടെ പരിസരം പോലീസ് നിരീക്ഷണത്തിലായിരിക്കും. മദ്യലഹരിയില്‍ പൊതുസ്ഥലത്ത് കാണപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

വാഹനങ്ങളും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല. ബീച്ചുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതമല്ലാത്ത ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. ലോഡ്ജുകള്‍, റസ്റ്ററന്റുകള്‍ എന്നിവ പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ ഇവിടെയിരുന്നു മദ്യപിക്കുന്നതും പോലീസ് കര്‍ശനമായി നിരീക്ഷിക്കും.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ലോഡ്ജുകളുടേയും റസ്റ്ററന്റുകളുടേയും ഉടമകള്‍, മാനേജര്‍മാര്‍ എന്നിവര്‍ ഉത്തരവാദികളായിരിക്കും.   ബിയര്‍വൈന്‍ പാര്‍ലറുകള്‍ നിയമാനുസൃത സമയത്തുതന്നെ അടയ്ക്കണം. പൊതുജനങ്ങള്‍ക്കു ശല്യമാവുന്ന പുതുവത്സരാഘോഷ പരിപാടികള്‍ പോലീസില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Related posts