അ​ടി​പൊ​ളി ന്യൂ ​ഇ​യ​ർ കാ​ർ​ഡ് ഉ​ണ്ടാ​ക്കാം: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യ​രു​ത്; നി​ങ്ങ​ളെ സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ കു​രു​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ല്ലം: വാ​ട്സ് ആ​പ്പ് അ​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ ക്ലി​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോലീ​സ്. ഈ ​വ​ർ​ഷ​ത്തെ ഒ​ടു​വി​ല​ത്തെ സൈ​ബ​ർ ത​ട്ടി​പ്പു​മാ​യി കു​റ്റ​വാ​ളി​ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശം.

ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ നി​ങ്ങ​ളു​ടെ വാ​ട്സ് ആ​പ്പി​ലേ​ക്ക് നി​ര​ന്ത​രം പ​ല​ത​ര​ത്തി​ലു​മു​ള്ള പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ അ​യ​ച്ചു കൊ​ണ്ടി​രി​ക്കും. അ​തി​ൽ ഒ​രു പു​തി​യ എ​പി​കെ ഫ​യ​ൽ മാ​ൽ​വെ​യ​റി​ലേ​ക്കു​ള്ള ലി​ങ്ക് അ​ട​ങ്ങി​യി​രി​ക്കാം. നി​ങ്ങ​ൾ​ക്ക് സ്വ​ന്തം പേ​രി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യും വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും പു​തു​വ​ത്സ​രാ​ശം​സ​ക​ൾ അ​യ​ക്കാം എ​ന്നാ​യി​രി​ക്കും ത​ട്ടി​പ്പു​കാ​ർ വാ​ഗ്ദാ​നം ചെ​യ്യു​ക.

നി​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ, കാ​ർ​ഡ് ല​ഭി​ക്കാ​ൻ ഇ​തോ​ടൊ​പ്പ​മു​ള്ള ലി​ങ്കി​ൽ ക്ലി​ക്കു​ചെ​യ്യു​ക എ​ന്ന് അ​റി​യി​ക്കും.​അ​ത്ത​ര​മൊ​രു ലി​ങ്ക് ല​ഭി​ച്ചാ​ൽ, ആ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​ട്ടു​ള്ള​ത്. സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ഫോ​ൺ ഹാ​ക്ക് ചെ​യ്യു​ക​യും ആ​ക്സ​സ് അ​വ​രി​ലേ​ക്ക് പോ​കു​ക​യും ചെ​യ്യും.

മൊ​ബൈ​ൽ ഡേ​റ്റ, ഗാ​ല​റി, കോ​ൺ​ടാ​ക്റ്റ് ന​മ്പ​റു​ക​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ മോ​ഷ്ടി​ക്ക​പ്പെ​ടും. തു​ട​ർ​ന്ന് ത​ട്ടി​പ്പി​ൽ കു​ടു​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ഹാ​പ്പി ന്യൂ ​ഇ​യ​ർ റെ​ഡി​മെ​യ്ഡ് ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് പോലീ​സ് മു​ന്ന​റി​യി​പ്പ്.

Related posts

Leave a Comment