കോഴിക്കോട്: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ബാലുശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്ഹാൻ (17) ആണ് മരിച്ചത്.
പുതുവര്ഷപ്പുലരിയില് 1.10-ഓടെ ഗാന്ധിറോഡ് മേല്‍പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്കൂട്ടറും ട്രെയിനിന്റെ എൻജിനില്‍ കുടുങ്ങി. നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിൻ നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്കൂട്ടറില്‍നിന്ന് ട്രെയിന്‍ വരുന്നത് കണ്ട് ചാടി രക്ഷപ്പെടുകയായിരുന്നു. കസബ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് ജംഷീറാണ് ആദിലിന്റെ പിതാവ്.