വടകര: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് ദുരുപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉളളതിനാൽ വ്യാജമദ്യത്തിന്റെയും ലഹരി മരുന്നിന്റെയും വിതരണവും വിപണനവും തടയുന്നതിനായി എക്സൈസ് വകുപ്പ് കർമനിരതരായി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളിൽ നടപടി കൈക്കൊള്ളുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്സും പ്രവർത്തനം തുടങ്ങി.
കണ്ട്രോൾ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈൽ നന്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും. സൗജന്യ ലഹരി വിമുക്ത കൗണ്‍സിലിംഗിന് കൗണ്‍സിലർമാരുടെ 9188458494, 9188468494 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
ടോൾ ഫ്രീ നന്പർ- 155358. ഡിവിഷനൽ എക്സൈസ് കണ്ട്രോൾ റൂം 0495-2372927. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കോഴിക്കോട് 0495-2372927, 9447178063, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കോഴിക്കോട് 0495-2375706, 9496002871
എക്സൈസ് സർക്കിൾ ഓഫീസ-കോഴിക്കോട് 0495-2376762, 9400069677, പേരാന്പ്ര 0496-2610410, 9400069679, വടകര 0496-2515082, 9400069680,
താമരശ്ശേരി 0495-2214460,റെയിഞ്ച് ഓഫീസ്-ഫറോക്ക് 0495-2422200, 9400069683, കോഴിക്കോട് 0495-2722991, 9400069682, കുന്ദമംഗലം 0495-2802766, 9400069684, താമരശ്ശേരി 0495-2224430, 9400069685, ചേളന്നൂർ 0495-2855888, 9400069686, കൊയിലാണ്ടി 0495-26244101, 9400069687, ബാലുശ്ശേരി 0495-2650850, 9400069688, വടകര 0495-2516715, 9400069689, നാദാപുരം 0496-2556100, 9400069690,
എക്സൈസ് ചെക്ക് പോസ്റ്റ്- അഴിയൂർ 0496-2202788, 9400069692