പുതുവര്‍ഷത്തെ മിക്കവരും വലിയ ആഘോഷത്തോടെ വരവേല്ക്കാറുണ്ടല്ലൊ. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ ചിലര്‍ അല്പം ഓവറാകാറുണ്ട്. അത് വലിയ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണ് അതുല്‍ കൃഷ്ണന് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ പുതുവത്സര പാര്‍ട്ടിക്കിടെ സംഭവിച്ചതാണ് വീഡിയോയില്‍.
പാര്‍ട്ടി ഒന്നു കൊഴുത്തപ്പോള്‍ ചിലര്‍ക്ക് അവിടെ എത്തിയ സ്ത്രീകളുടെ ഒപ്പം സെല്‍ഫിയെടുക്കണം. മദ്യപിച്ചെത്തിയ ചിലര്‍ സെല്‍ഫിക്കായി സ്ത്രീകളെ ശല്യം ചെയ്യുകയുമുണ്ടായി. ഇതിനെ ചോദ്യം ചെയ്ത് മറ്റ് ചിലരും രംഗത്തെത്തി. ഒടുവില്‍ തര്‍ക്കം അടിപിടിയിലേക്കെത്തി.
പ്രധാനമായും രണ്ടുപുരുഷന്മാര് തമ്മിലാണ് വഴക്കുണ്ടാകുന്നത്. ഇതില്‍ ഏറ്റുപിടിക്കാനും പിന്തിരിപ്പിക്കാനുമായി കുറച്ചുപേര്‍ കൂടി രംഗത്തെത്തിയതോടെ പുതുവര്‍ഷാഘോഷം പുതുവത്സരത്തല്ലായി മാറി.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ധാരാളംപേര്‍ കമന്റുകളുമായി എത്തി. ആദ്യ ദിനത്തില്‍ വാങ്ങിയ അടി വര്‍ഷാവസാനംവരെ തുടരുമോ എന്ന കൗതുകം ബാക്കിയുണ്ട് എന്നാണൊരു ഉപയോക്താവിന്റെ കമന്റ്.