കോവിഡ് ലോകത്തെ കീഴടക്കിയതോടെ നിരവധി ആളുകളാണ് ജോലി വീട്ടിലിരുന്നാക്കിയത്. നിരവധി സ്ത്രീകളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറി.
ഇക്കൂട്ടത്തില്‍ പ്രൊഫഷണലുകള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെയുണ്ട്. വര്‍ക്ക് ഫ്രം ഹോമില്‍ വീടും കരിയറും ഒരുമിച്ചു കൊണ്ടു പോവാന്‍ പറ്റില്ലേ…പിന്നെ എന്താണ് കുഴപ്പമെന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും കാര്യം അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ഥ്യം.
ഇക്കാര്യത്തില്‍ സാധാരണ സ്ത്രീകളെന്നോ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവരെന്നോ വ്യത്യാസമില്ല. പലപ്പോഴും വീട്ടിലെ സ്ഥിതിഗതികളും കുട്ടികളും പ്രവര്‍ത്തനങ്ങള്‍ക്ക് അലോസരം സൃഷ്ടിക്കാറുമുണ്ട്.
അതു തെളിയിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നൊരു വീഡിയോ. ന്യൂസിലന്‍ഡില്‍ നിന്നുള്ള മന്ത്രിയും മകനുമാണ് വീഡിയോയിലുള്ളത്.
ടെലിവിഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു സാമൂഹിക വികസന മന്ത്രിയായ കാര്‍മെല്‍ സെപുലോനി. സൂം ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ മകന് വീഡിയോയില്‍ കടന്നു കയറുകയായിരുന്നു.
ഒരു കാരറ്റും കയ്യിലേന്തി വന്ന മകന് അത് സ്ക്രീനിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്നതും മകനില്‍ നിന്നും അതു വാങ്ങിയെടുക്കാന്‍ കാര്‍മെല്‍ പാടുപെടുന്നതുമാണ് പതിനെട്ടു സെക്കന്റ് വീഡിയോയിലുള്ളത്.
രസമെന്തെന്നു വച്ചാല്‍ പുരുഷ ജനനേന്ദ്രിയവുമായി രൂപസാദൃശ്യമുള്ള കാരറ്റാണ് മകന് ഉയര്‍ത്തിക്കാണിച്ചത് എന്നതാണ്. ഇതോടെ ആകെ നാണക്കെട്ടു പോയ മന്ത്രി മകനെ റൂമില്‍ നിന്ന് ഓടിക്കുകയായിരുന്നു.
ഒരു കാരറ്റുമായി ഒച്ചയുയര്‍ത്തി സൂം ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ മകന് കടന്നുകയറിയ നിമിഷം. ഏറെക്കുറെ ആ കാരറ്റിനു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ഞങ്ങള്‍ മല്‍പ്പിടുത്തത്തിലായിരുന്നു.
അതെ, ഇപ്പോള്‍ ഞാന്‍ അതോര്‍ത്തു ചിരിക്കുകയാണ്, പക്ഷേ അപ്പോള്‍ ചിരിക്കുകയായിരുന്നില്ല…വീഡിയോ പങ്കുവച്ച് കാര്‍മെല്‍ ട്വീറ്റ് ചെയ്തു.
വര്‍ക് ഫ്രം ഹോ ചെയ്യുന്ന രക്ഷിതാക്കളെ അഭിനന്ദിച്ച് മറ്റൊരു ട്വീറ്റും പിന്നാലെ കാര്‍മെല്‍ പങ്കുവെച്ചു. നിരവധി പേരാണ് കാര്‍മെലിന്റെ വീഡിയോ പങ്കുവച്ച് സമാനമാണ് തങ്ങളുടേയും വീടുകളിലെയും അവസ്ഥ എന്ന് പറഞ്ഞത്.