ന്യൂസിലന്‍ഡ് കോവിഡ് മുക്തമാകുന്നു. തങ്ങള്‍ കൊറോണയെ തോല്‍പ്പിച്ചുവെന്ന് പ്രഖ്യാപിച്ചത് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേണ്‍ തന്നെയാണ്. രാജ്യത്തെ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചതായി ജസീന്ത അറിയിക്കുകയും ചെയ്തു.
രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേമായതോടെയാണ് എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 12 ദിവസമായി ഓക്ലന്‍ഡിലും പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
വൈറസ് നിയന്ത്രണങ്ങള്‍ വിധേയമായെന്ന് അറിയിച്ച പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
വളരെ നീണ്ട് വര്‍ഷങ്ങള്‍ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും ജസീന്ത പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയ സാഹചര്യത്തില്‍ ആളുകള്‍ക്ക് കൂട്ടം കൂടുന്നതിന് വിലക്കുകളില്ല.