ന്യൂഡൽഹി: വിജയകരമായ ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ന്യൂസിലൻഡിലും വിജയക്കുതിപ്പ് തുടരുന്ന ടീം ഇന്ത്യ, ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. നേപ്പിയർ ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് കോഹ്ലിക്ക് വിശ്രമം അനുവദിച്ചത്.
പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളിൽനിന്നും മൂന്ന് ട്വന്റി-20യിലും കോഹ്ലി കളിക്കില്ല. ഈ മത്സരങ്ങളിൽ കോഹ്ലിക്കു പകരം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ ടീമിനെ നയിക്കും. എന്നാൽ അടുത്ത രണ്ട് ഏകദിനങ്ങളിൽ കോഹ്ലി ഉണ്ടാവും.
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മേയ് 30 മുതൽ ജൂലൈ 14വരെ നടക്കുന്ന ഏകദിന ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാന വിദേശ പരമ്പരയാണ് ന്യൂസിലൻഡിലേത്.