ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് ടെസ്റ്റ്; കോ​ഹ്‌​ലി, രോ​ഹി​ത് ക​ളി​മാ​റ​ണം…

21-ാം നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​യി​ൽ ഒ​രു സ​ന്ദ​ർ​ശ​ക ടീ​മി​ന്‍റെ ബാ​റ്റ​ർ ടോ​പ് സ്കോ​റ​ർ സ്ഥാ​ന​ത്ത് എ​ത്തു​ക എ​ന്ന​ത് വ​ള​രെ വി​ര​ള​മാ​ണ്. അ​ത്ത​ര​മൊ​രു സ​ന്ദ​ർ​ഭ​ത്തി​ലേ​ക്കാ​ണോ ഇ​ന്ത്യ x ന്യൂ​സി​ല​ൻ​ഡ് ടെ​സ്റ്റ് പ​ര​ന്പ​ര ചെ​ന്നെ​ത്തു​ക എ​ന്ന​താ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ചോ​ദ്യം.

ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ലും ജ​യി​ച്ച് ന്യൂ​സി​ല​ൻ​ഡ് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. അ​തും ഇ​ന്ത്യ​യി​ൽ ഒ​രു ടീം 2012​നു​ശേ​ഷം പ​ര​ന്പ​ര നേ​ടു​ന്ന​ത് ഇ​താ​ദ്യം. ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു നാ​ളെ മും​ബൈ​യി​ൽ ടോ​സ്.

മും​ബൈ വാ​ങ്ക​ഡേ​യി​ൽ മൂ​ന്നാം ടെ​സ്റ്റ് അ​ര​ങ്ങേ​റു​ന്പോ​ൾ ത​ല​മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രി​ൽ നി​ന്ന് മി​ക​ച്ച ഇ​ന്നിം​ഗ് ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​രു​വ​രും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​തൊ​ഴി​ച്ചാ​ൽ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നു.

മ​റു​വ​ശ​ത്ത് ന്യൂ​സി​ല​ൻ​ഡി​ന്‍റെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ മി​ക​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്തു. രോ​ഹി​ത്തി​ന്‍റെ​യും കോ​ഹ്‌​ലി​യു​ടെ​യും ഫോം ​ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നു ചു​രു​ക്കം.

ടോ​പ് സ്കോ​റ​റി​ലേ​ക്ക് ര​ചി​ൻ

ഈ ​നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​യി​ൽ പ​ര​ന്പ​ര​യ്ക്കെ​ത്തി​യ സ​ന്ദ​ർ​ശ​ക ടീ​മു​ക​ളു​ടെ ക​ളി​ക്കാ​ർ ടോ​പ് സ്കോ​റ​റാ​യ​ത് ഇ​തു​വ​രെ അ​ഞ്ചു ത​വ​ണ മാ​ത്രം. എ​ന്നാ​ൽ, അ​തി​ൽ ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ പ​ര​ന്പ​ര പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന​തും ശ്ര​ദ്ധേ​യം.

2012ൽ ​ഇം​ഗ്ല​ണ്ടി​ന്‍റെ അ​ലി​സ്റ്റ​ർ കു​ക്ക്, 2016-17ൽ ​ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് സ്മി​ത്ത്, 2009-10ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഹ​ഷിം അം​ല, 2000ൽ ​സിം​ബാ​ബ്‌​വെ​യു​ടെ ആ​ൻ​ഡി ഫ്ള​വ​ർ, 2000-01ൽ ​ഓ​സ്ട്രേ​ലി​യ​യു​ടെ മാ​ത്യു ഹെ​യ്ഡ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ഈ ​നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​യി​ൽ ടെ​സ്റ്റ് പ​ര​ന്പ​ര​ക​ളി​ൽ ടോ​പ് സ്കോ​റ​ർ​മാ​രാ​യ സ​ന്ദ​ർ​ശ​ക ടീം ​അം​ഗ​ങ്ങ​ൾ.

ഇ​വ​രു​ടെ പാ​ത​പി​ന്തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ര​ചി​ൻ ര​വീ​ന്ദ്ര​യും ടോ​പ് സ്കോ​റ​റി​ലേ​ക്ക് എ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​ന്ത്യ x ന്യൂ​സി​ല​ൻ​ഡ് മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ നാ​ല് ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 247 റ​ണ്‍​സ് നേ​ടി​യ ര​ചി​ൻ ര​വീ​ന്ദ്ര​യാ​ണ് നി​ല​വി​ൽ ടോ​പ് സ്കോ​റ​ർ സ്ഥാ​ന​ത്ത്. ര​ണ്ടാം സ്ഥാ​ന​ത്തും ന്യൂ​സി​ല​ൻ​ഡ് ക​ളി​ക്കാ​ര​നാ​ണ്, 201 റ​ണ്‍​സ് നേ​ടി​യ ഡെ​വോ​ണ്‍ കോ​ണ്‍​വെ.

ടോ​പ് 5 ദ​യ​നീ​യം

ന്യൂ​സി​ല​ൻ​ഡി​ന് എ​തി​രാ​യ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ അ​ഞ്ചു മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ ചേ​ർ​ന്നു നേ​ടി​യ​ത് വെ​റും 508 റ​ണ്‍​സ് മാ​ത്ര​മാ​ണ്. ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സ​ർ​ഫ​റാ​സ് ഖാ​ൻ നേ​ടി​യ 150 റ​ണ്‍​സാ​ണ് ഉ​യ​ർ​ന്ന സ്കോ​ർ. ബം​ഗ​ളൂ​രു ടെ​സ്റ്റി​ൽ ത​ന്‍റെ പ​തി​വ് സ്ഥാ​നം അ​ല്ലാ​തെ മു​ന്നോ​ട്ടു ക​യ​റി നാ​ലാം ന​ന്പ​റി​ലാ​യി​രു​ന്നു സ​ർ​ഫ​റാ​സ് ബാ​റ്റ് ച​ലി​പ്പി​ച്ച​ത്.

സ​ർ​ഫ​റാ​സി​ന്‍റെ ആ ​ഇ​ന്നിം​ഗ്സ് ഉ​ണ്ടാ​യി​ട്ടു​കൂ​ടി ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ ടോ​പ് ഫൈ​വ് ബാ​റ്റ​ർ​മാ​രു​ടെ ശ​രാ​ശ​രി 31.75 മാ​ത്രം. ഒ​രു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​യും മാ​ത്ര​മാ​ണ് ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ലാ​യി ഇ​ന്ത്യ​യു​ടെ അ​ഞ്ചു മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ നേ​ടി​യ​തെ​ന്ന​തും ദ​യ​നീ​യം. സ​ർ​ഫ​റാ​സി​ന്‍റെ 150 മാ​റ്റി​നി​ർ​ത്തി​യാ​ൽ ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ ടോ​പ് ഫൈ​വ് ബാ​റ്റ​ർ​മാ​രു​ടെ ശ​രാ​ശ​രി 23.87ലേ​ക്കു പ​തി​ക്കും.

ര​ചി​ൻ ര​വീ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യി​ൽ റ​ണ്‍​വേ​ട്ട ന​ട​ത്തു​ന്ന​ത്. ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ൽ​നി​ന്നാ​യി ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ് ഫോ​ർ ബാ​റ്റ​ർ​മാ​ർ 49.00 ശ​രാ​ശ​രി​യി​ൽ 686 റ​ണ്‍​സ് നേ​ടി. ഒ​രു സെ​ഞ്ചു​റി​യും നാ​ല് അ​ർ​ധ​സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

ര​ചി​ൻ ര​വീ​ന്ദ്ര​യു​ടെ ബം​ഗ​ളൂ​രു​വി​ലെ സെ​ഞ്ചു​റി മാ​റ്റി​നി​ർ​ത്തി​യാ​ലും ന്യൂ​സി​ല​ൻ​ഡി​ന്‍റെ നാ​ലു മു​ൻ​നി​ര ബാ​റ്റ​ർ​മാ​രു​ടെ ശ​രാ​ശ​രി 37 ആ​ണ്. കാ​ര​ണം, ഓ​പ്പ​ണ​ർ ഡെ​വോ​ണ്‍ കോ​ണ്‍​വെ​യ്ക്ക് ര​ണ്ട് അ​ർ​ധ​സെ​ഞ്ചു​റി​യു​ണ്ട്. പൂ​ന​യി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ടോം ​ലാ​ഥ​ത്തി​ന്‍റെ ഡി​ഫെ​ൻ​വീ​സ് ബാ​റ്റിം​ഗ് ഹൈ ​ക്ലാ​സ് ആ​യി​രു​ന്നു.

കെ​യ്ൻ വി​ല്യം​സ​നും പ​ക​ര​മെ​ത്തി​യ വി​ൽ യം​ഗ് മാ​ത്ര​മാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ് ഫോ​റി​ൽ അ​ല്പ​മെ​ങ്കി​ലും പി​ന്നോ​ട്ടു പോ​യ​ത്. എ​ന്നാ​ൽ, ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ൽ നി​ന്ന് 222 പ​ന്ത് യം​ഗ് നേ​രി​ട്ടു.

ഇ​ന്ത്യ​യു​ടെ ടോ​പ് ഫോ​റി​ൽ യ​ശ​സ്വി ജ​യ്സ്വാ​ൾ മാ​ത്ര​മാ​ണ് യം​ഗി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ന്ത് നേ​രി​ട്ട​ത്. ന്യൂ​സി​ല​ൻ​ഡ് ടോ​പ് ഫോ​റി​നെ പ​രി​ഗ​ണി​ച്ചാ​ൽ ടോം ​ലാ​ഥം (210) മാ​ത്ര​മാ​ണ് യം​ഗി​നേ​ക്കാ​ൾ കു​റ​വ് പ​ന്ത് നേ​രി​ട്ട​തെ​ന്ന​തും ശ്ര​ദ്ധേ​യം.

രോ​ഹി​ത്, കോ​ഹ്‌​ലി

ടോ​പ് ഓ​ർ​ഡ​ർ ബാ​റ്റ​ർ​മാ​രു​ടെ റ​ണ്‍​സാ​ണ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ സ്കോ​ർ ബോ​ർ​ഡി​നെ തി​ള​ക്ക​മു​ള്ള​താ​ക്കു​ന്ന​തെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ടോ​പ് ഫോ​റി​നു​ള്ളി​ൽ ക​ളി​ക്കു​ന്ന രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രി​ൽ​നി​ന്ന് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​തും ഇ​തു​ത​ന്നെ.

മും​ബൈ​യി​ൽ നാ​ളെ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ടെ​സ്റ്റി​ൽ രോ​ഹി​ത്, കോ​ഹ്‌​ലി എ​ന്നി​വ​ർ​നി​ന്ന് ഇ​ന്ത്യ സെ​ഞ്ചു​റി പ്ര​തീ​ക്ഷി​ക്കു​ന്നു. പൂ​ന​യി​ലെ തോ​ൽ​വി​യോ​ടെ തു​ട​ർ​ച്ചാ​യ​യ 18 പ​ര​ന്പ​ര ജ​യം എ​ന്ന തി​ള​ക്ക​മാ​ണ് ഇ​ന്ത്യ​ക്കു കൈ​മോ​ശം വ​ന്നി​രി​ക്കു​ന്ന​ത്.

രോ​ഹി​ത്, കോ​ഹ്‌​ലി എ​ന്നി​വ​രു​ടെ ബാ​റ്റി​ൽ​നി​ന്നാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് കെ​ട്ടു​റ​പ്പി​ലെ​ത്തേ​ണ്ട​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​ന്പ​ര​യ്ക്കു​ശേ​ഷം ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നാ​ണ് ഇ​ന്ത്യ ത​യാ​റെ​ടു​ക്കു​ന്ന​ത്.

ന​വം​ബ​ർ 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു മു​ന്പ് ഫോം ​വീ​ണ്ടെ​ടു​ക്കാ​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത്തി​നും മു​ൻ ക്യാ​പ്റ്റ​ൻ കോ​ഹ്‌​ലി​ക്കു​മു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണ് നാ​ളെ തു​ട​ങ്ങു​ന്ന മും​ബൈ ടെ​സ്റ്റ്.

രോ​ഹി​ത്തി​ന്‍റെ ക്യാ​പ്റ്റ​ൻ​സി

ടെ​സ്റ്റി​ൽ രോ​ഹി​ത് ശ​ർ​മ​യു​ടെ ക്യാ​പ്റ്റ​ൻ​സി​യെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കും ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​ന്പ​ര തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്.

രോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 20-ാം ടെ​സ്റ്റ് മ​ത്സ​ര​മാ​യി​രു​ന്നു ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം മ​ത്സ​രം. 12 ജ​യം, ആ​റു തോ​ൽ​വി, ര​ണ്ടു സ​മ​നി​ല എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം. 15 ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലാം തോ​ൽ​വി​യാ​ണ് ഇ​ന്ത്യ പൂ​ന​യി​ൽ വ​ഴ​ങ്ങി​യ​ത്. അ​താ​യ​ത് ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തോ​ൽ​വി എ​ന്ന​തി​ൽ നി​ല​വി​ൽ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ടു​ന്നു രോ​ഹി​ത്.

വി​രാ​ട് കോ​ഹ്‌​ലി​യു​ടെ സ്ഥാ​നം തെ​റി​ച്ച​പ്പോ​ഴാ​ണ് രോ​ഹി​ത് നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. കോ​ഹ്‌​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 31 മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടു തോ​ൽ​വി മാ​ത്ര​മേ ഇ​ന്ത്യ സ്വ​ന്തം മ​ണ്ണി​ൽ വ​ഴ​ങ്ങി​യു​ള്ളൂ എ​ന്ന​തും ശ്ര​ദ്ധേ​യം.

രോ​ഹി​ത് @ 2024

ടെ​സ്റ്റ് ക്രി​ക്ക​റ്റ്

മ​ത്സ​രം: 10
ഇ​ന്നിം​ഗ്സ്: 19
റ​ണ്‍​സ്: 559
100/50: 2/2

കോ​ഹ്‌​ലി @ 2024

ടെ​സ്റ്റ് ക്രി​ക്ക​റ്റ്

മ​ത്സ​രം: 05
ഇ​ന്നിം​ഗ്സ്: 10
റ​ണ്‍​സ്: 245
100/50: 0/1

Related posts

Leave a Comment