പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിനിടെ ലില്ല താരം തിയാഗൊ ഡാലൊയുമായി ഏറ്റുമുട്ടിയ സംഭവത്തിൽ പാരി സാൻ ഷെർമെയ്ൻ താരം നെയ്മറിനു വിലക്ക്. രണ്ട് മത്സരങ്ങളിലാണു താരത്തെ വിലക്കിയത്.
ഡാലൊയുമായി മത്സരത്തിന്റെ അവസാനം ഉന്തും തള്ളും നടത്തിയ നെയ്മറിനു രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പും ലഭിച്ചിരുന്നു. ഡാലൊയ്ക്കും രണ്ടു മത്സരത്തിൽനിന്നു വിലക്കുണ്ട്. ഡാലൊയ്ക്കും രണ്ടാം മഞ്ഞക്കാർഡിലൂടെ മൈതാനം വിടേണ്ടിവന്നിരുന്നു.