ഒരു മനുഷ്യനെ പോലെ ഏഴുപേര്‍ ഉണ്ടെന്നാണല്ലൊ പറയാറ്. ഇതിലെത്ര വാസ്തവമുണ്ടെന്ന് ആര്‍ക്കും പിടിയില്ല.
എന്നാല്‍ നമുക്കറിയാവുന്ന ഒരാളുടെ ഛായയില്‍ മറ്റൊരാളെ എങ്കിലും നാം കണ്ടിരിക്കാം.
ഇത്തരം അപരന്മാരില് ഏറ്റവും ശ്രദ്ധനേടുന്നവര്‍ കായിക താരങ്ങളുടെയും സിനിമ താരങ്ങളുടെയും അപരന്മാരാണ്.
ഇപ്പോൾ തന്റെ രൂപസാമ്യത നിമിത്തം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഖത്തറിലുള്ള ഒരു വിരുതന്. ആള് മറ്റാരുമല്ല ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിന്റെ അപരനാണ്.
ഫുട്ബോള്‍ ലോകകപ്പ് മത്സരം ഖത്തറില്‍ നടക്കുകയാണല്ലൊ. നേരത്തെ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ യഥാര്‍ഥ നെയ്മര്‍ വിശ്രമത്തിലാണ്.
എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബ്രസീല്‍ – സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തിനിടെ സ്റ്റേഡിയത്തിലെത്തിയ ഈ അപരന് നെയ്മര്‍ നിരവധിപേരെ പറ്റിച്ചു.
ശരിക്കും നെയ്മര്‍ എന്നപോലെ പെരുമാറിയ ഇയാള്‍ ആളുകളെ അമ്പരപ്പിച്ചു. കാണികള്‍ ഈ അപരനൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സമായി.
തങ്ങള്‍ യഥാര്‍ഥ നെയ്മറിനൊപ്പമെന്ന് തെറ്റുധരിച്ച ഇവര്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ഈ ”നെയ്മറുമായുള്ള’ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദോഹയിലെ തെരുവിലൂടെ സഞ്ചരിച്ച ഇയാള്‍ അവിടേയും ആളുകളെ നെയ്മറായി കബളിപ്പിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ ഈ “അപരന് നെയ്മറിന്’ അവിടെയും വലിയ ജനപ്രീതിയാണുള്ളത്.
ഏതായാലും ഇയാളുടെ പ്രവൃത്തിയെ തമാശയായി കണ്ടും ഗൗരവമായി വിമര്‍ശിച്ചും ആളുകള്‍ കമന്റുകളിടുന്നുണ്ട്.