സൗംപൗളോ: ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയമർക്കെതിരേ ലൈംഗീകാരോപണവുമായി യുവതി രംഗത്ത്. പാരീസിലെ ഹോട്ടലിൽവെച്ച് യുവതിയെ നെയ്മർ പീഡിപ്പിച്ചതായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം വഴിയാണ് നെയ്മറിനെ പിരചയപ്പെട്ടതെന്ന് യുവതി പറയുന്നു. പതിവായി മെസേജുകൾ അയക്കാറുണ്ടായിരുന്നു. ഇതിലൂടെ അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് പാരീസിലെ ഹോട്ടലിൽ കാണാനെത്തിയത്. എന്നാൽ മദ്യപിച്ചെത്തിയ നെയ്മർ തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു.
സംപൗളോ പോലീസിനു മുന്പാകെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്ന് നെയ്മറിന്റെ പിതാവ് പ്രതികരിച്ചു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് അറിയിച്ചു.