റിയാദ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കെതിരേ രൂക്ഷ വിമർശനവുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. നരകതുല്യമായിരുന്നു പിഎസ്ജിയിലെ ജീവിതമെന്ന് നെയ്മർ പറഞ്ഞു.
ലയണൽ മെസിക്കൊപ്പം പിഎസ്ജിയിൽ ചെലവഴിച്ച സമയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു നെയ്മർ.”ഞങ്ങൾ (ഞാനും മെസിയും) പാരീസിൽ ഏറ്റവും മികച്ച പ്രകടനം നടത്താനും ചാമ്പ്യന്മാരായി ചരിത്രം സൃഷ്ടിക്കാനുമാണു ശ്രമിച്ചത്.
നിർഭാഗ്യവശാൽ, ഞങ്ങൾ അതു നേടിയില്ല. മെസി അർജന്റീന ദേശീയ ടീമിനൊപ്പം സ്വർഗതുല്യമായ ദിവസങ്ങൾ ആഘോഷിച്ചു. അവർക്കൊപ്പം അവസാന വർഷങ്ങളിലും മെസി നേട്ടങ്ങൾ സ്വന്തമാക്കി.
ഞാൻ അവനെ ഓർത്ത് വളരെ സന്തോഷവാനാണ്, പക്ഷേ, പാരീസിൽ അവൻ നരകത്തിലൂടെയാണ് ജീവിച്ചത്’- നെയ്മർ പറഞ്ഞു.
ബ്രസീലിയൻ ക്ലബായ സാന്റോസിലേക്കു മടങ്ങുക എന്നതാണ് തന്റെ ആഗ്രഹമെന്നും നെയ്മർ വെളിപ്പെടുത്തി. നിലവിൽ സൗദി ക്ലബ് അൽ ഹിലാലിന്റെ താരമാണ് നെയ്മർ. പരിക്കു കാരണം സൗദി പ്രോ ലീഗിൽ അൽ ഹിലാലിനുവേണ്ടി ഇതുവരെ അരങ്ങേറ്റം കുറിക്കാൻ നെയ്മറിന് കഴിഞ്ഞിട്ടില്ല.