നെയ്മറിന്റെ 52കാരി മാതാവ് 22കാരനുമായി ഡേറ്റിംഗില്‍ ! ആശംസകളറിയിച്ച് നെയ്മറും അച്ഛനും; പുതിയ കാമുകനുമൊന്നിച്ച് പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ വൈറലാകുന്നു…

ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്.

നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞുതാമസിക്കുന്ന 52കാരിയായ നദീനെ ഗോണ്‍സാല്‍വസിന്റെ പുതിയ കാമുകന് വെറും 22 വയസ്സ് മാത്രമാണ് പ്രായം.

https://www.instagram.com/p/B-26GxwF476/?utm_source=ig_embed

ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്റ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി! ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല.

ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/B9kVsTJpWm-/

വാഗ്‌നര്‍ റിബെയ്‌റോയുമായി കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ല്‍ നദീനെ ഗോണ്‍സാല്‍വസ് വേര്‍പ്പെടുത്തിയത്.

പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടില്‍ കമന്റായി ആശംസകളറിയിച്ചവരില്‍ സാക്ഷാല്‍ നെയ്മറുമുണ്ട്.

https://www.instagram.com/p/B-z8J8OJl9p/

‘Be happy mom, love you’ നെയ്മര്‍ എഴുതി. മുന്‍ ഭര്‍ത്താവ് വാഗ്‌നര്‍ റിബെയ്‌റോയും ഇമോജി പങ്കുവച്ച് ആശംസകളറിയിച്ചിട്ടുണ്ട്.

നദീനെ ഗോണ്‍സാല്‍വസുമായി പരിചയത്തിലാകുന്നതിനു മുന്‍പുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് വിവിധ ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീലിലെ പെര്‍നാംബുകോ സംസ്ഥാനമാണ് തിയാഗോ റാമോസിന്റെ സ്വദേശം. നെയ്മറിനോടുള്ള ആരാധന മൂത്ത് 2017ല്‍ തിയാഗോ റാമോസ് ഒരു മെസേജും അയച്ചിട്ടുണ്ട്.

‘നെയ്മര്‍, നിങ്ങള്‍ മികച്ച കളിക്കാരനാണ്. താങ്കളേപ്പോലൊരു ഫുട്‌ബോള്‍ താരത്തിന്റെ ആരാധകനായിരിക്കുകയെന്നത് നല്‍കുന്ന സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. താങ്കളുടെ പ്രകടനം എന്നും എന്നെ വല്ലാതെ പ്രചോദിപ്പിക്കാറുണ്ട്.

ഒരു ദിവസം സഹോദരങ്ങളേപ്പോലെ ചേര്‍ന്നിരുന്ന് നമുക്ക് ഈ സന്ദേശം വായിക്കാമെന്നും ഒരുമിച്ചു കളിക്കാമെന്നും പ്രതീക്ഷിക്കുന്നു.

നമ്മള്‍ ഒരിക്കല്‍ കണ്ടുമുട്ടുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്. കാരണം, ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പോകുന്ന ഒരു സ്വപ്ന ജീവിയാണ് ഞാന്‍. എല്ലാ ആശംസകളും’ ഇതായിരുന്നു റാമോസിന്റെ സന്ദേശം.

അടുത്തിടെ നെയ്മറിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ റാമോസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ സഹാദരനില്‍ നിന്നും സ്‌റ്റെപ്പ് ഫാദറിലേക്കുള്ള മാറ്റം സാക്ഷാല്‍ നെയ്മര്‍ പോലും പ്രതീക്ഷിച്ചു കാണില്ല.

Related posts

Leave a Comment